UPDATES

വീഡിയോ

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ബിജെപിക്കാര്‍ ആക്രമിക്കുന്ന വീഡിയോ

തന്നെ ആക്രമിച്ചവരില്‍ പുറത്തു നിന്നുള്ളവരും ഉണ്ടെന്ന് മേയര്‍ വ്യക്തമാക്കി

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ മേയര്‍ വി കെ പ്രശാന്തിന് പരിക്കേറ്റു. എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.

മേയറെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാണ്. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്.

തന്നെ ആക്രമിച്ചവരില്‍ പുറത്തു നിന്നുള്ളവരും ഉണ്ടെന്ന് മേയര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍