UPDATES

വീഡിയോ

കണ്ണൂര്‍ ഫെസ്റ്റില്‍ അവതരിപ്പിച്ച 1500 പേരുടെ ഒപ്പന ഗിന്നസ് റെക്കോഡിലേക്ക്/വീഡിയോ കാണാം

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ മെഗാ ഒപ്പനയ്ക്ക് മണവാട്ടിയായി

കണ്ണൂര്‍ സിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഒപ്പന ഗിന്നസ് റെക്കോഡിലേക്ക്. മാപ്പിളപ്പാട്ടുകാരായ ഇച്ച മസ്താന്റയും അന്തിക്കയുടെയും ഓര്‍മകള്‍ പകര്‍ന്നു നല്‍കിയ ഫെസ്റ്റ് 1500ലധികം പേര്‍ ഒരുമിച്ച് ചുവട് വെച്ചപ്പോള്‍ പിറന്നത് പുതുചരിത്രമാണ്. മാപ്പിളകലകളുടെയും ജാതി മതഭേദമന്യേ മനുഷ്യസ്‌നേഹത്തിന്റെയും പൈതൃകമുള്ള കണ്ണൂര്‍ സിറ്റിയിലെ ജനതയുടെ പഴയ സാംസ്‌കാരികത്തനിമയിലേക്ക് തിരിച്ചു നടത്തമായി സിറ്റി ഫെസ്റ്റ് മാറി.

രണ്ടാംക്ലാസുകാരി സന്‍ഹ, സന, സിയ മുതല്‍ അറുപത് പിന്നിട്ട് ഗൗരിവരെ ഒപ്പനയില്‍ പങ്കാളിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയാണ് മെഗാ ഒപ്പനയ്ക്ക് മണവാട്ടിയായി എത്തിയത്. ആയിരങ്ങളെ സാക്ഷിയാക്കിയാണ് മെഗാ ഒപ്പന അരങ്ങേറിയത്.

ഒപ്പനയ്ക്കു രൂപം നല്‍കിയത് നാസര്‍ പറശ്ശിനിക്കടവും. വടകരയിലെ പവേഷ്-രമ്യ ദമ്പതികള്‍, രമ്യ, ഗഫൂര്‍ പള്ളിക്കര, അഫ്‌സീര്‍ കൂത്തുപറമ്പ് എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചു. പിന്നണി ഗായകരായ ആര്യ മോഹന്‍ദാസ്, സുരേഷ്. കോഴിക്കോട്, ആതിര രമേശ്, തീര്‍ഥ എന്നിവര്‍ ഗാനം ആലപിച്ചു. സിറ്റി, വളപട്ടണം, അഴീക്കോട്, ചിറക്കല്‍, പുഴാതി, കക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു ചുവടുവച്ചത്. എന്‍. അബ്ദുല്ല കള്‍ച്ചറല്‍ ഫോറം, മര്‍ഹബ സാംസ്‌കാരിക സമിതി, കേരള ഫോക്ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സിറ്റി ഫെസ്റ്റിന്റെ സമാപനം കുറിച്ചാണു മെഗാ ഒപ്പന അരങ്ങേറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍