UPDATES

വീഡിയോ

“നമുക്ക് യുദ്ധം വേണ്ട, ജീവിതത്തിലും സിനിമയിലും”; കുട്ടികളുടെ സിനിമയെക്കുറിച്ച് നെഹ്‌റു – ‘ബച്ചോം സേ ബാത്തേ’ (അപൂര്‍വ വീഡിയോ)

അമേരിക്കയില്‍ നിന്ന് സിനിമകള്‍ വരുന്നുണ്ട്. പലതും നല്ല സിനിമകളാണ്. പക്ഷെ പല പടത്തിലും യുദ്ധമൊക്കെ കാണും. എനിക്ക് യുദ്ധം ഇഷ്ടമല്ല.

കുട്ടികളോടോത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ സംവാദങ്ങളും സംഭാഷണങ്ങളും കലര്‍പ്പില്ലാത്ത, കാപട്യമില്ലാത്തെ ജനാധിപത്യ സംവാദങ്ങള്‍ ആയിരുന്നു. ചാച്ചാ നെഹ്രുവും കുട്ടികളും കഥാപാത്രങ്ങള്‍ ആകുന്ന അമര്‍ ചിത്രകഥയില് മാത്രമല്ല ജീവിതത്തിലും നെഹ്‌റുവിന്‍റെ സംഭാഷണങ്ങള്‍ അങ്ങനെ ആയിരുന്നു. കുട്ടികളുടെ സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില്‍ഡ്രസ് ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ‘ബച്ചോം സേ ബാത്തേന്‍’ എന്ന ഈ വീഡിയോയില്‍ നെഹ്രു കുട്ടികളെ ചുറ്റുമിരുത്തി സിനിമകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഹിന്ദിയിലാണ് സംഭാഷണം. നെഹ്രുവിയന്‍ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

താങ്കള്‍ എപ്പോളെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ഒരു കുട്ടിയുടെ ചോദ്യം. ഇപ്പോള്‍ അതല്ലേ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് നെഹ്രു പറയുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകളായിരിക്കണം കുട്ടികളുടെ സിനിമകള്‍ എന്ന് നെഹ്രു പറയുന്നു. മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അവര്‍ അത് കണ്ട് ഉറങ്ങിപ്പോയേക്കാം.

ഈ ലോകത്ത് എത്ര കോടി പക്ഷികളുണ്ട്. ഇതില്‍ എത്ര പക്ഷികളെ നിങ്ങള്‍ക്ക് അറിയാം? എത്ര പക്ഷികളെ ശബ്ദം കേട്ട് തിരിച്ചറിയാന്‍ കഴിയും? ഗംഗയെക്കുറിച്ച് ഒരു സിനിമയെടുത്താല്‍ എന്തൊക്കെ കാര്യങ്ങള്‍ അതേപ്പറ്റി പറയാന്‍ കഴിയും. ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്. അവയുടെ പേരൊന്തെക്കെയാണ്. അവയോടെല്ലാം കൂട്ടുകൂടൂ. നല്ല കൂട്ടുകാരാകും ഇവരെല്ലാം – നെഹ്‌റു പറയുന്നു.

അമേരിക്കയില്‍ നിന്ന് സിനിമകള്‍ വരുന്നുണ്ട്. പലതും നല്ല സിനിമകളാണ്. പക്ഷെ പല പടത്തിലും യുദ്ധമൊക്കെ കാണും. എനിക്ക് യുദ്ധം ഇഷ്ടമല്ല. ഈ ലോകത്ത് അല്ലാതെ തന്നെ യുദ്ധമുണ്ട്. സിനിമയിലും അത് തന്നെ കണ്ടുകൊണ്ടിരുന്നാല്‍ – നെഹ്രു ചിരിച്ചുകൊണ്ട് പറഞ്ഞു. യുദ്ധങ്ങളില്ലാത്ത തമ്മില്‍തല്ലുകൂടാത്ത രാജ്യമായി നമ്മള്‍ മാറണം. കഴിയുന്നതും പരസ്പരം തമ്മിലടിക്കാതെ മുന്നോട്ടുപോകണം.

വീഡിയോ കാണാം:

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവും ഇന്ത്യ പുറന്തള്ളുന്ന നെഹ്രുവും

നെഹ്രു ഇപ്പോഴും സംഘപരിവാറിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു: 54-ാം ചരമദിനത്തില്‍ നെഹ്രുവിനെ വായിക്കുമ്പോള്‍

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍