UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയം പ്രമേയമാക്കി കവിതയുമായി മന്ത്രി ജി സുധാകരന്‍ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ

തിരക്കുകൾക്കിടയിലും സാഹിത്യ രചനകൾക്കായി സമയം കണ്ടെത്താറുണ്ട് എന്ന് ജി സുധാകരൻ പറഞ്ഞു.

അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കവിത ആലപിച്ച് പൊതു മരാമത്ത് മന്ത്രി ജി സുധാകരൻ വാർത്തകളിൽ ഇടം പിടിച്ചു. പ്രളയം പ്രമേയമാക്കിയാണ് കവിത. ഏഷ്യാനെറ്റ് ന്യൂസിന്റെ കലോത്സവ റിപ്പോട്ടിങ്ങിനിടെയാണ് അതിഥിയായെത്തി മന്ത്രി കവിത ആലപിച്ചത്.

പ്രളയത്തിൽ കുഞ്ഞും, ഭർത്താവും മരിച്ച ഒരു ഭ്രാന്തി സ്ത്രീയാണ് കവിതയുടെ പ്രമേയം. തിരക്കുകൾക്കിടയിലും സാഹിത്യ രചനകൾക്കായി സമയം കണ്ടെത്താറുണ്ട് എന്ന് ജി സുധാകരൻ പറഞ്ഞു. തന്റെ ആദ്യ കവിത ‘യോദ്ധാവി’ന് 500 രൂപ പ്രതിഫലം ലഭിച്ച അനുഭവവും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കു വെച്ചു.

അതെ സമയം പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍