UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്ര സര്‍ക്കാരിന് താക്കീതുമായി കര്‍ഷക പ്രക്ഷോഭകാരികള്‍ ഡല്‍ഹി വിട്ടു (വീഡിയോ)

അഞ്ച്, ആറ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് ഞങ്ങള്‍ നോക്കും. അതിനനുസരിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ബികെയു വക്താവ് രാകേഷ് തിക്തെയ്ത് എന്‍ഡിടിവിയോട് പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമ താങ്ങുവില ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഇന്ധനവില കുറയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ യുപി, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവന്ന റാലി സമാപിച്ചു. ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്ന് തുടങ്ങിയ വന്‍ കര്‍ഷക റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതിനായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു. നടന്നും ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങളിലുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയത്. മുന്‍ പ്രധാനമന്ത്രിയും കര്‍ഷക നേതാവുമായ ചരണ്‍ സിംഗിന്‍റെ സമാധി സ്ഥലമായ കിസാന്‍ ഘട്ടിലാണ് റാലി സമാപിച്ചത്.

ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തിയുള്ള യുപിയിലെ ഗാസിയാബാദില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കര്‍ഷകരെ തടയുകയും ലാത്തിചാര്‍ജ് ചെയ്യുകയും ചെയ്ത യുപി, ഡല്‍ഹി പൊലീസ് സേനകളുടെ നടപടി വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെല്ലാം കര്‍ഷകര്‍ക്ക് പിന്തുനയുമായും മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെകടന്നാക്രമിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേരത്തെ അറിയിച്ചിരുന്നു.

യുപി – ഡല്‍ഹി അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കിയതിനെ തുടര്‍ന്ന് കിസാന്‍ ഘട്ടിലേയ്ക്ക് നീങ്ങുന്ന കര്‍ഷകര്‍ – വീഡിയോ:

എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാരുമായി ചില ധാരണകളിലെത്തിയതായി കര്‍ഷകര്‍ അറിയിച്ചു. ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നാണ് ബികെയു പറയുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. നിരവധി പ്രശ്‌നങ്ങളുണ്ട്. അഞ്ച്, ആറ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് ഞങ്ങള്‍ നോക്കും. അതിനനുസരിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ബികെയു വക്താവ് രാകേഷ് തിക്തെയ്ത് എന്‍ഡിടിവിയോട് പറഞ്ഞു.

“യേ സര്‍ക്കാര്‍ ചോര്‍ ഹേ”: കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ച് യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്‌; ലാത്തിചാര്‍ജ്ജും വെടിവയ്പും

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍