UPDATES

വീഡിയോ

കണ്ടുനില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടും, ഈ നോക്കുവിദ്യ പാവകളി (വീഡിയോ)

കാലത്തിന്റെ വളര്‍ച്ചയില്‍ മുരടിച്ചു വരുന്ന ഈ കലാരൂപം, 20 വയസ്സുകാരി രഞ്ജിനിയുടെ മേല്‍ച്ചുണ്ടില്‍ സുരക്ഷിതം. പക്ഷെ എത്ര നാള്‍?

കേട്ടിട്ടുണ്ടോ നോക്കുവിദ്യ പാവകളിയെ കുറിച്ച്? അഞ്ച്‌ നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയാണ് നോക്കുവിദ്യ പാവകളി. തമിഴ് സാഹിത്യ കൃതിയായ ചിലപ്പതികാരത്തില്‍, നോക്കുവിദ്യയുടെ തനിമയെ കുറിച്ച് പരാമര്‍ശിട്ടുണ്ട്.
രാമായണം മഹാഭാരത കഥകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി, പാലത്തടിയില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ രണ്ട് അടി നീളമുള്ള കമ്പില്‍മേല്‍ ഉറപ്പിച്ച് മേല്‍ച്ചുണ്ടിനു മുകളിലായി വയ്ക്കുന്നു. പുരാണ കഥകളെ ആസ്പദമാക്കിയുള്ള പശ്ചാത്തല ഗാനത്തില്‍ ദൃഷ്ടി കൊണ്ട് അവയെ താളം തെറ്റാതെ ചലിപ്പിക്കുന്നു. വാക്കുകളില്‍ നോക്കുവിദ്യ ഒതുക്കിയെങ്കിലും കണ്ടുനില്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുമെന്ന് തീര്‍ച്ച. കാരണം, ചെറുതായി പാളിയാല്‍ മുഖത്തിനും കണ്ണിനും പരുക്ക് പറ്റും.

കാലത്തിന്റെ വളര്‍ച്ചയില്‍ മുരടിച്ചു വരുന്ന ഈ കലാരൂപം, 20 വയസ്സുകാരി രഞ്ജിനിയുടെ മേല്‍ച്ചുണ്ടില്‍ സുരക്ഷിതം. പക്ഷെ എത്ര നാള്‍?

നോക്കുവിദ്യ ഇന്ത്യയില്‍ തന്നെ അഭ്യസിക്കുന്ന ഏക വ്യക്തിയാണ് രഞ്ജിനി. നോക്കുവിദ്യ പാവകളിയുടെ അവസാന കണ്ണി എന്നറിയപ്പെടുന്ന മൂഴിക്കല്‍ പങ്കജാക്ഷി അമ്മയുടെ കൊച്ചുമകളാണ് രഞ്ജിനി. കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്സൈറ്റില്‍ പങ്കജാക്ഷി അമ്മയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടു. പാരീസിലടക്കം നോക്കുവിദ്യ പ്രദര്‍ശിപ്പിച്ചു. എന്നിരുന്നാലും കലയുടെ ഭാവിയോര്‍ത്തുള്ള ആശങ്കയിലാണ് രഞ്ജിനി.

അനന്തന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍