UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗളൂരുവില്‍ വീട്ടുടമസ്ഥന്‍ വടക്ക്-കിഴക്കന്‍ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ രണ്ട് പുരുഷന്മാര്‍ മര്‍ദ്ദിക്കുകയാണ്

പുതുവത്സര രാത്രിയില്‍ ബംഗളൂരുവില്‍ ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന് പിന്നാലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ വീട്ടുടമസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി വീഡിയോ പുറത്തു വന്നു. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് വിദ്യാര്‍ത്ഥിനികളെ ആക്രമിക്കാന്‍ വീട്ടുമസ്ഥനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ഡിസംബര്‍ അവസാന വാരമാണ് സംഭവം ഉണ്ടായത്. ബംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്. വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ രണ്ട് പുരുഷന്മാര്‍ മര്‍ദ്ദിക്കുകയാണ്. അവരുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരു സ്ത്രീയെത്തി അവരെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവം വിവാദമായിട്ടുണ്ട്. ബംഗളൂരൂവില്‍ ഇതിന് മുമ്പും വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2014-ല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയ്‌ക്കെതിരെയുണ്ടായ ആക്രമണം വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍