UPDATES

വീഡിയോ

‘എന്റെ ബൈബിള്‍ ഭരണഘടനയാണ്’: ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ ഉശിരന്‍ പ്രസംഗം (വീഡിയോ)

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് അറസ്റ്റിലാവുന്നത്  പരാതി നല്‍കി 84 ദിവസങ്ങള്‍ക്ക് ശേഷമാണ്. അതിന് കാരണം ഇവിടത്തെ ജീര്‍ണിച്ച രാഷ്ട്രീയ സാഹചര്യമാണ്.

രാജ്യത്തെ കത്തോലിക്ക സഭയ്ക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ മുന്നറിയിപ്പാണ് കന്യാസ്ത്രീ സമരമെന്ന് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. എന്നാല്‍ തീരുമാനം എടുക്കേണ്ടവര്‍ തങ്ങള്‍ ഇതില്‍ നിന്നും പഠിക്കില്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ഇവിടെ മുതലെങ്കിലും മാറാന്‍ തയ്യാറായില്ലെങ്കില്‍ തകര്‍ച്ചയായിരിന്നും കത്തോലിക്ക സഭ നേരിടുകയെന്നും ഫാദര്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

കന്യാസ്ത്രീ സമൂഹത്തിന് തങ്ങളോട് പറയാനുള്ളതെന്താണെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. കത്തോലിക്ക സഭയുടെ ജനാധിപത്യവല്‍ക്കരണത്തിന് അതാവശ്യമാണ് ആ നടപടി. അത് ചെയ്യേണ്ടത് കേരള സമൂഹമാണ്. കേരള സമൂഹം ഒരു ചങ്ങലാണെങ്കില്‍ ആ ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ്. ഇവിടെ ഒരു സ്ത്രീക്ക് ക്ഷേത്രത്തില്‍ കയറാന്‍ പറ്റുന്നില്ലെങ്കില്‍ അത് സമൂഹത്തിന്റെ പ്രശ്‌നമാണ്. ഒരു കന്യാസ്ത്രീ ബിഷപ്പിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നത് ക്രിസ്ത്യാനിയുടെ പ്രശ്‌നമായിരുന്നില്ല, അത് പരിഹരിച്ചത് ക്രിസ്ത്യാനിയായിരുന്നില്ല. കേരളത്തിലെ സമൂഹമായിരുന്നു. അങ്ങനെയെങ്കില്‍ ഈ രണ്ട് വിഷയങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീ സമരത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരു കന്യാസ്ത്രി തന്നെ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. സമരത്തെ കുറിച്ച്, കന്യാസ്ത്രീകളെ കുറിച്ച് ഒരു വൈദികന്‍, ഒരു പുരുഷന്‍ സംസാരിക്കേണ്ടി വരുന്ന ഗതികേട് നമ്മുടെ സമൂഹത്തിന്റെ ഗതികേടായി കണക്കാക്കേണ്ടിവരും. കന്യാസ്ത്രീകളുടെ സമരം ലോകത്തെ അമ്പരപ്പിച്ച ഒന്നാണ്. രണ്ടായിരം വര്‍ഷത്തെ ലോകത്തെ കത്തോലിക സഭയുടെ ചരിത്രത്തില്‍ ആദ്യമാണ് ഈ സംഭവം. യൂറോപിലെ മാധ്യമങ്ങള്‍ വരെ വേദിയില്‍ ഉണ്ടായിരുന്നു. അവർ സമരം കണ്ട് അമ്പരന്നിരുന്നു. കാരണം ഇത്രയും ശക്തവും ബലിഷ്ടവുമായ ഒരു സംവിധാനത്തില്‍ നിന്നും ഇത്രയും ദുര്‍ബലരായ ഒരു മനുഷ്യര്‍ എങ്ങനെ പുറത്തുവന്നതെന്നായിരുന്നു അമ്പരപ്പിന് കാരണം.

ബൈബിളിന്റെ സ്ത്രീ പക്ഷ വായന നടക്കണം. വേദ ഗ്രന്ഥങ്ങളുടെ സ്ത്രീപക്ഷ വായന നടക്കണം. അത് നടക്കാത്തതിന്റെ പ്രശ്മാണ് എല്ലാത്തിനും പിന്നി്ല്‍. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് അറസ്റ്റിലാവുന്നത്  പരാതി നല്‍കി 84 ദിവസങ്ങള്‍ക്ക് ശേഷമാണ്. അതിന് കാരണം ഇവിടത്തെ ജീര്‍ണിച്ച രാഷ്ട്രീയ സാഹചര്യമാണ്. അതിനാല്‍ സമൂഹത്തിന് മാറ്റം സംഭവിക്കണം. സത്രീ പക്ഷത്ത് നിന്നും കാര്യങ്ങള്‍ കാണാന്‍ കഴിയുന്നത് പൗര ബോധം വളരുമ്പോള്‍ മാത്രമാണ്. അത്തരം ഒരു ബോധത്തിലേക്ക് ഉയരണം. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം. കന്യാസ്ത്രീകളുടെ സമരത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണച്ചില്ല. പൗര സമൂഹമാണ് രംഗത്തെത്തിയത്. അവര്‍ തെരുവിലിറങ്ങിയപ്പോഴായിരുന്നു പരിഹാരം ഉണ്ടായത്. സ്ത്രീകള്‍ക്ക് എതിരെയും ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് എതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേയും പൊതൂസമൂഹം രംഗത്തെത്തണം. കേരളത്തില്‍ ഫെമിനിസം പറയേണ്ടത് പുരുഷന്‍മാരാണ്. എന്റെ ബൈബിള്‍ ഭരണഘടനയാണെന്ന് വ്യക്തമാക്കുന്ന വട്ടോളി, ഇവിടത്തെ ഭൂമിക്കച്ചവടം സംബന്ധിച്ച ആരോപണങ്ങള്‍ പരിഗണിക്കേണ്ടത് ഇന്ത്യന്‍ പീനല്‍ കോഡ് വച്ചാണെന്നും കാനന്‍ നിയമം വച്ചല്ലെന്നും ഫാദര്‍  കൂട്ടിച്ചേർത്തു.

ചൂണ്ടിക്കാട്ടുന്നവരുടെ വിരല്‍ അവര്‍ കൊത്തിയരിയും; ഫാദര്‍ വട്ടോളിയെ പുറത്താക്കാനുള്ള സഭയുടെ നീക്കത്തിനെതിരെ സിസ്റ്റര്‍ ജെസ്മി

പലതും ഇനിയും പുറത്തുവരാനുണ്ട്, വട്ടോളി അച്ചന്‍ നിശബ്ദനാകേണ്ടത് അവരുടെ ആവശ്യമാണ് -കന്യാസ്ത്രീകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍