UPDATES

വീഡിയോ

അരവിന്ദ് കേജ്രിവാള്‍ – ഒരു ചെറിയ മനുഷ്യന്‍: ഡോക്യുമെന്ററി ട്രെയ്‌ലര്‍

ആന്‍ ഇന്‍ സിഗ്നിഫിക്കന്റ് മാന്‍ (നിസാരനായ ഒരു മനുഷ്യന്‍) എന്ന പുതിയ ഡോക്യുമെന്ററി അരവിന്ദ് കേജ്രിവാള്‍ ആരാണ് എന്ന് തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ്.

എല്ലാത്തിനും മുമ്പ്, തമാശകള്‍ക്കും പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും എല്ലാം മുമ്പ് മറ്റൊരു അരവിന്ദ് കേജ്രിവാളുണ്ടായിരുന്നു. വിവരാവകാശ നിയമത്തിന് വേണ്ടി പോരാടുകയും റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടുകയും ചെയ്ത കേജ്രിവാള്‍. രാജ്യത്തെ ന്യൂസ് റൂമുകളിലും വിടുകള്‍ക്കുള്ളിലും ലോക്പാല്‍ ഒരു ചര്‍ച്ചാവിഷയമാക്കിയ മനുഷ്യന്‍. ഐഎഎസ് ജോലി വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ഷീല ദീക്ഷിതിനെതിരെ ചരിത്ര വിജയം നേടുകയും ചെയ്ത് അരവിന്ദ് കേജ്രിവാള്‍. ആന്‍ ഇന്‍ സിഗ്നിഫിക്കന്റ് മാന്‍ (നിസാരനായ ഒരു മനുഷ്യന്‍) എന്ന പുതിയ ഡോക്യുമെന്ററി അരവിന്ദ് കേജ്രിവാള്‍ ആരാണ് എന്ന് തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ്. ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

സാമൂഹ്യപ്രവര്‍ത്തകന്‍, പ്രക്ഷോഭകാരി, രാഷ്ട്രീയക്കാരന്‍, പ്രതിയോഗി എല്ലാ തലങ്ങളിലുമുള്ള കേജ്രിവാളിനെ പരിശോധിക്കുന്നു. വിനയ് ശുക്ലയും ഖുശ്ബു രങ്കയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും പൊതുജനങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം പിരിച്ച് നിര്‍മ്മിച്ച ചിത്രമാണ് ഇതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അഞ്ച് വര്‍ഷത്തിലധികമായി ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാണം തുടങ്ങിയിട്ട്.

അഴിമതി വിരുദ്ധ പ്രസ്ഥാനം മുതല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം വരെ ഡോക്യുമെന്റി പറയുന്നു. 2016ല്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് പല ചലച്ചിത്രമേളകളിലും An Insignificant Man പ്രദര്‍ശിപ്പിച്ചു. ഏതായാലും നവംബര്‍ 17ന് ചിത്രം തീയറ്ററുകളിലെത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍