UPDATES

വീഡിയോ

ശബരിമലയുടെ അവകാശ തര്‍ക്കം ചൂടുപിടിക്കുന്നു; പന്തളം കൊട്ടാരത്തിന് പറയാനുള്ളത് ഇതാണ്/ വീഡിയോ

‘കവനെന്റ് പ്രകാരം എല്ലാ ആചാരങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.’ പന്തളം കൊട്ടാരം

ശബരിമല ക്ഷേത്രത്തിന്റെ അവകാശത്തെ പറ്റിയുള്ള തര്‍ക്കം ഒരു ഇടക്കാലത്തിന് ശേഷം വീണ്ടും മുറുകുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ അധികാരം പൂര്‍ണമായും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അതിനെ ഖണ്ഡിക്കുകയാണ് പന്തളം കൊട്ടാരം പ്രതിനിധികള്‍. ശബരിമല ക്ഷേത്രത്തിന്റെ റിച്യുല്‍ റൈറ്റ് തങ്ങള്‍ക്ക് ഉണ്ടെന്നും ആചാരത്തിന് മാറ്റം സംഭവിച്ചാല്‍ അതിനെതിരെ നിലപാട് എടുക്കുമെന്നാണ് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ്മയും സെക്രട്ടറി നാരായണ വര്‍മ്മയും കഴിഞ്ഞ ദിവസം അഴിമുഖത്തോട് പറഞ്ഞത്.

ശശി കുമാര വര്‍മ്മയും നാരായണ വര്‍മ്മയും പറയുന്നത്, ‘കവനെന്റ് പ്രകാരം എല്ലാ ആചാരങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആദ്യത്തെ കവനെന്റ് പ്രകാരം പന്തളത്തിന്റെ രാജാധികാരം തിരുവതാംകൂറിന് വിട്ടുകൊടുത്തപ്പോള്‍ ക്ഷേത്രങ്ങളുടെ അധികാരവും കൈമാറിയിരുന്നു. ക്ഷേത്രങ്ങളുടെ അധികാരം കൈമാറിയപ്പോള്‍ ചില നിബന്ധനകള്‍ കൂടി വച്ചിരുന്നു, ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതില്‍ പറയുന്നുണ്ട്. തിരുവിതാംകൂറില്‍ നിന്ന് ക്ഷേത്രങ്ങളുടെ അവകാശം ദേവസ്വം ബോര്‍ഡിന് കൈമാറിയപ്പോഴും ആചാരങ്ങള്‍ തുടരണമെന്നുള്ള കാര്യങ്ങളുണ്ടായിരുന്നു. ഇന്നും പന്തളം കുടുംബത്തിന് റിച്യൂല്‍ റൈറ്റ് ഉണ്ട്. അത് സംബന്ധിക്കുന്ന ആചാരങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. മാസപൂജയ്ക്കും മണ്ഡലപൂജയ്ക്കുമൊക്കെ ശേഷം ക്ഷേത്രം പൂട്ടി താക്കോല്‍ ദേവസ്വം ബോര്‍ഡിനെ അല്ല ഏല്‍പ്പിക്കുന്നത് പന്തളം കൊട്ടാരം പ്രതിനിധികളെയാണ്. താക്കോല്‍ കിട്ടിയില്‍ ഞങ്ങള്‍ അത് തിരിച്ച് നല്‍കി അടുത്ത മാസവും വേണ്ട രീതിയല്‍ പൂജ നടത്തണമെന്ന് ആവിശ്യപ്പെട്ടാണ് മടങ്ങുന്നത് തന്നെ’ ഇവരുടെ വിശദീകരണത്തിന്റെ അഴിമുഖം വീഡിയോ കാണാം-

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?


‘പന്തളം രാജകൊട്ടാരം ശബരിമല അടച്ചിടുമെന്നൊക്കെ പറയുന്നത് കേട്ടു. ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന്റെ അവകാശം പറഞ്ഞുകൊണ്ട് ആരും വരേണ്ടതില്ല എന്നായിരുന്നു’
മുഖ്യമന്ത്രിയുടെ പ്രതികരണം. പന്തളം രാജ്യവും രാജാധികാരവും നേരത്തെ തന്നെ തിരുവിതാംകൂറിന് അടിയറവ് വച്ചതാണ്. അതോടെ ശബരിമലയും തിരുവിതാംകൂറിന്റെ സ്വത്തായി. പിന്നീട് തിരു-കൊച്ചിയുടെയും ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ അത് കേരളത്തിന്റെയും സ്വത്തായി. അങ്ങനെ നോക്കിയാല്‍ ഇത്തരം അധികാരങ്ങള്‍ പണ്ട് മുതലേ ഇല്ലാതായതാണ് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, ആരും അവകാശവാദവുമായി വരേണ്ട: മുഖ്യമന്ത്രി

മലംപണ്ടാരം ആദിവാസി വിഭാഗ സംഘടനയുടെ സെക്രട്ടറിയായ സതീഷ് തന്റെ പൂര്‍വീകരില്‍ നിന്നു മറ്റും പറഞ്ഞ് കേട്ടത് വെച്ച് വിവരിച്ചത് ശബരിമല ക്ഷേത്രവും ഭാഗങ്ങളുമൊക്കെ ദശകങ്ങള്‍ക്ക് മുമ്പേ തങ്ങളുടെ ഉടമസ്ഥതയില്‍ നിന്നും പന്തളം കുടുംബം കൈയേറിയതാണെന്നാണ്. ‘മുമ്പ് അവിടെ (ശബരിമല ) ക്ഷേത്രമൊന്നുമുണ്ടായിരുന്നില്ല. പൊന്നമ്പലമേട്ടില്‍ ഇപ്പോള്‍ ആഴിക്ക് (മകര വിളക്ക്) കൂട്ടുന്നതുപോലെ കിടന്ന തറയും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതൊക്കെ അവര്‍ പിടിച്ചെടുത്തതാണ്. അവര് ഇത് കൈവശം വെച്ച് ഒരു ക്ഷേത്രത്തിന്റെ രൂപത്തിലെത്തിച്ച് വിഗ്രഹം ഒക്കെവെച്ച് പൂജിക്കാന്‍ തുടങ്ങി. കാലക്രമേണ പല മാറ്റങ്ങളും വന്നു. ശബരിമല ക്ഷേത്രമായി ഉയര്‍ന്ന് വന്നപ്പോള്‍ ഞങ്ങളും പല ആചാരങ്ങളില്‍ ഭാഗമായിരുന്നു. പക്ഷേ പതിയെ ഞങ്ങളെയൊക്കെ ഒഴിവാക്കികൊണ്ടിരിക്കുവാണ്. മുമ്പ് ആഴിപൂജയ്ക്ക് അച്ഛന്റെ മുത്തശ്ശന്‍ പെരുമാള്‍ അച്ഛന്റെ നേതൃത്വത്തിലാണ് പൊന്നമ്പലമേട്ടില്‍ ആഴികൂട്ടിയിരുന്നത്. അതാണ് ഇപ്പോള്‍ മകരവിളക്ക് എന്നൊക്കെ പറഞ്ഞ് ദേവസ്വംബോര്‍ഡും കെഎസ്ഇബിയും ഒക്കെ കൂടി തെളയിക്കുന്നത്. ആ പരിസരത്തേക്ക് ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ പറ്റില്ല. പോലീസ് കാവലും ഒക്കെയായി.’ സതീഷ് വിശദീകരിക്കുന്നു വീഡിയോ കാണാം..

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍