UPDATES

വീഡിയോ

‘നീയൊക്കെ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍’; നാട്ടുകാരെ തെറിവിളിച്ച് പി സി ജോർജ്ജ്/ വീഡിയോ

കൂവിപ്പേടിപ്പിച്ച് കളയാമെന്നാണെങ്കില്‍ നിങ്ങളൊക്കെ അത് മനസില്‍ വെച്ചേച്ചാ മതി.

പൊതപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പുഞ്ഞാർ എം എൽഎ പി.സി ജോര്‍ജിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചെന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പിസി ജോര്‍ജ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ മുതല്‍ നാട്ടുകാർ‌ കൂക്കിവിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ ബഹളം വർദ്ധിക്കുകയും ചെയ്ത. ഇതോടെ ക്ഷുഭിതനായ പി സി ജോര്‍ജ് പതിവ് ശൈലിയിൽ പ്രതികരിക്കുകയായിരുന്നു.

“തൂങ്ങിച്ചാവടാ തെണ്ടികളെ. കൂവിപ്പേടിപ്പിച്ച് കളയാമെന്നാണെങ്കില്‍ നിങ്ങളൊക്കെ അത് മനസില്‍ വെച്ചേച്ചാ മതി. മര്യാദ വേണം. ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിങ്ങളെപ്പോലെ ചന്തയായി വളര്‍ന്നവനല്ല. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. നിങ്ങള്‍ക്കറിയാമോ, നിങ്ങളെയൊന്നും പേടിച്ചുപോകുന്നവനല്ല ഞാന്‍. നിങ്ങള്‍ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കറിയാം. വൃത്തികെട്ടവന്‍മാര്‍. കയറി വന്നപ്പോ മുതല്‍ തുടങ്ങിയതാ. കൂവിത്തോൽപ്പിക്കാന്‍ നോക്കണ്ട. നിങ്ങള്‍ കൂവിയാല്‍ ഞാനും കൂവും അത്ര തന്നെ. മര്യാദ വേണം”- പി.സി ജോര്‍ജ് പറയുന്നു.

കൂവല്‍ നിര്‍ത്തിയെങ്കില്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്ന് പറഞ്ഞായിരുന്നു അവസാനം പി.സി ജോര്‍ജ് പ്രസംഗം പുർത്തിയാക്കിയത്. അപ്പോഴും കൂവല്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍