UPDATES

വൈറല്‍

ബിജെപി എംഎല്‍എ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി, അല്ലമ്പുരക്കാര്‍ ‘അലമ്പാ’യി (വീഡിയോ)

ഒരു പട്ടിക തയ്യാറാക്കി തന്നാല്‍ പ്രത്യേക പരിപാടിയില്‍ ഉള്‍പ്പെടുത്തി ആവശ്യക്കാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സിടി രവി പറഞ്ഞപ്പോള്‍ നാട്ടുകാരുടെ രോഷം പിന്നെയും കൂടി.

കര്‍ണാടകയിലെ ചിക്കമഗളൂരിലുള്ള അല്ലമ്പുരയില്‍ ബിജെപി നേതാവായ സ്ഥലം എംഎല്‍എ സിടി രവിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. 2004ല്‍ ഇവിടെ നിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് മുന്നില്‍ സിടി രവി പതറി. കുടിവെള്ള ക്ഷാമം, വീടില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിയായിരുന്നു എംഎല്‍എയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തെ പൊട്ടിയ പൈപ്പ് നേരെയാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ആറ് ദിവസം കൂടുമ്പോള്‍ ഒരിക്കലാണ് വെള്ളം വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആരാണ് വെള്ളം സപ്ലൈ ചെയ്യുന്നത് എന്ന് രവി ചോദിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് രോഷം വര്‍ദ്ധിക്കുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്നാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വീടെവിടെ. ഒരു പട്ടിക തയ്യാറാക്കി തന്നാല്‍ പ്രത്യേക പരിപാടിയില്‍ ഉള്‍പ്പെടുത്തി ആവശ്യക്കാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സിടി രവി പറഞ്ഞപ്പോള്‍ നാട്ടുകാരുടെ രോഷം പിന്നെയും കൂടി. തങ്ങള്‍ക്ക് പറയാനുള്ളത് കേട്ടിട്ട്, രവി തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്തുകൊണ്ട് രവി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന് നാട്ടുകാര്‍ ചോദിച്ചു.

(വീഡിയോ – ന്യൂസ് മിനുട്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍