UPDATES

വീഡിയോ

ഇനി പെപ്‌സി പറയും എപ്പോള്‍ എങ്ങനെ എവിടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യണമെന്ന് (വീഡിയോ)

ലേയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം എഫ് സി 5 എന്ന ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിച്ച കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണം എന്നാണ് പെപ്സിയുടെ ആവശ്യം. ഗുജറാത്തിലെ സബര്‍കാന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പെപ്സി കമ്പനിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ കര്‍ഷകരും സാമൂഹ്യ പ്രവര്‍ത്തകരും ബോയ്ക്കോട്ട് ലെയ്സ് അടക്കമുള്ള ക്യാംപയിനുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. അപകടം മനസിലാക്കി പുതിയ ‘ഒത്തുതീര്‍പ്പ്’ നമ്പറുമായി രംഗത്ത് വന്നിരിക്കുകയാണ് പെപ്സി.

“കര്‍ഷകര്‍ കരാറിന് തയ്യാറായാല്‍ ഉരുളക്കിഴങ്ങിന്‍ ബൌദ്ധിക സ്വത്തവകാശം ലംഘിച്ചതിന് നല്‍കിയ നഷ്ടപരിഹാര ക്കേസ് പിന്‍വലിക്കാമെന്ന്” പെപ്സി കോടതിയെ അറിയിച്ചു. മറുപടി അറിയിക്കാന്‍ കര്‍ഷകര്‍ക്ക് ജൂണ്‍ 12 വരെ സമയം കൊടുത്തിട്ടുണ്ട്. കൃഷിക്കുള്ള സ്റ്റേയും അതുവരെ നീട്ടിയിട്ടുണ്ട്.

വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണം എന്നും ഉരുളക്കിഴങ്ങ് വ്യവസ്ഥകള്‍ക്ക് വിധേയമായി തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സിയുടെ ആവശ്യം.

വീഡിയോ കാണാം

Read More: Explainer: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ലേയ്‌സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍