UPDATES

വീഡിയോ

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്; ആക്ഷൻ മാസ് രംഗങ്ങളുമായി ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ ട്രെയിലര്‍

മലയാളത്തിലെ മറ്റു മുൻനിര താരങ്ങളായ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പങ്കുവെച്ചിരുന്നു

ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കിങ് സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒരു കംപ്ലീറ്റ് ജോഷി എന്‍റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലര്‍ തരുന്നത്. മലയാളത്തിലെ മറ്റു മുൻനിര താരങ്ങളായ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പങ്കുവെച്ചിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങൾ കോര്‍ത്തിണക്കി ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്പന്‍ വിനോദിന്‍റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത്. സിനിമ സ്വാതന്ത്ര്യ ദിനത്തിലാണ് തീയേറ്ററുകളിലെത്തുന്നത്.

ട്രെയിലര്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ മമ്മൂട്ടി, മക്കൾസെൽവൻ വിജയ് സേതുപതി, ദിലീപ്, ജയറാം,പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ,വിനായകൻ,സൗബിൻ, ജയസൂര്യ,വിനീത് ശ്രീനിവാസൻ ,അനൂപ് മേനോൻ, അജു വർഗീസ്,ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ,ആൻ്റണി വർഗീസ്,വിനയ് ഫോർട്ട്‌,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യർ, മിയ, ഹണി റോസ്‌, നിമിഷ സജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനു സിതാര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് ട്രെയിലര്‍ റിലീസ് ചെയ്തു. മുൻപ് ഇതിന് സമാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചുകളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താരങ്ങൾ ഒരുമിച്ച് ഒരു ട്രെയിലർ പുറത്ത് വിട്ടത്.

രണം, ഇഷ്‌ക്, കല്‍ക്കി എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കി ഹിറ്റ് സംഗീത സംവിധായകനായി മാറിയ ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതമൊരുക്കുന്നതും ജേക്‌സ് ബിജോയ് തന്നെ. ജോജു ചിത്രത്തിൽ കാട്ടാളന്‍ പൊറിഞ്ചുവായെത്തുമ്പോൾ ചെമ്പന്‍ വിനോദ് പുത്തന്‍ പള്ളി ജോസായും നൈലാ ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ആക്ഷന് പ്രാധാന്യമുള്ള വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ്. ശ്യാം ശശിധരനാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍