UPDATES

വീഡിയോ

ബാഹുബലിയെ വെല്ലാൻ പ്രഭാസിന്റെ ‘സഹോ’/ മേക്കിങ് വീഡിയോ

ഷെയ്ഡ്‌സ് ഓഫ് സഹോ എന്ന പേരില്‍ പരമ്പരകളായിട്ടായിരിക്കും അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പുറത്തു വിടുക.

പ്രഭാസിനെ നായകനാക്കി സുജിത് സംവിധാനം ചെയുന്ന ‘സഹോയുടെ’ മേക്കിങ് വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകനാണ് സുജിത്. 2014ല്‍ ബോക്‌സ് ഓഫിസില്‍ 12 കോടി രൂപയുടെ കളക്ഷനാണ് റണ്‍ രാജ റണ്‍ വാരികൂട്ടയത്.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഷെയ്ഡ്‌സ് ഓഫ് സഹോ എന്ന പേരില്‍ പരമ്പരകളായിട്ടായിരിക്കും അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പുറത്തു വിടുക. പരമ്പരയിലെ ആദ്യത്തെ വീഡിയോയാണ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

90 കോടിരൂപയാണ് ചത്രത്തിന്റെ ആക്ഷന്‍ സീനുകള്‍ക്കായി നിര്‍മ്മാതാക്കള്‍ ചിലവഴിച്ചിരിക്കുന്നത്. സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സ് ആണ് . പ്രശസ്ത ഗ്രാഫിക് മോഷന്‍ സിനിമകളായ ട്രാന്‍സ്‌ഫോര്‍മേഴ്സ് , ദി ഏലിയന്‍ , എന്നിവയുടെ ആക്ഷന്‍ ഡയറക്ടര്‍ാണ് കെന്നി.

ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രം കൂടിയാണ് സാഹോ. ശ്രദ്ധ കപൂറാണ് നായിക.

ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മേക്കിങ് വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍