UPDATES

വീഡിയോ

“താജ് മഹല്‍ തകര്‍ന്നാല്‍ നമ്മള്‍ പ്രേമിക്കാതിരിക്കുമോ?” കമല്‍ഹാസന്‍ തമിഴില്‍, പ്രഭാത് പട്‌നായിക് ഹിന്ദിയില്‍ (വീഡിയോ)

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനാല്‍ സോഷ്യലിസവും കമ്മ്യൂണിസവും അപ്രസക്തമാണ് എന്ന് പറയുന്നത് ശരിയല്ലെന്ന് മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്. സോഷ്യലിസത്തിന് വേണ്ടിയുള്ള സമരം മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണ് എന്നും അതിനാല്‍ അത് തുടരുമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. ബിഹാറില്‍ ഒരു പരിപാടിക്കിടെ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവച്ചുകൊണ്ടാണ് പ്രഭാത് പട്‌നായിക് ഇതേക്കുറിച്ച് സംസാരിച്ചത്. “എന്നോട് ഒരാള്‍ ചോദിച്ചു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും സോഷ്യലിസം പറഞ്ഞുനടക്കുന്നത് എന്തിനാണ്. ഞാന്‍ അതിന് മറുപടി പറഞ്ഞു – താജ് മഹല്‍ ഇടിഞ്ഞുവീണാല്‍ നമ്മള്‍ പ്രേമിക്കാതിരിക്കുമോ?” – സദസില്‍ നിന്ന് നിറഞ്ഞ കയ്യടിയും കൂട്ടച്ചിരിയും. ഇതേ ചോദ്യം മുമ്പ് മറ്റൊരാള്‍ ചോദിച്ചിരുന്നു. സിനിമയിലാണ് എന്ന് മാത്രം. 2002ല്‍ പുറത്തിറങ്ങിയ ‘അന്‍പേ ശിവം’ എന്ന തമിഴ് സിനിമയില്‍ കമല്‍ഹാസന്റേയും (നല്ല ശിവം) മാധവന്റേയും (അന്‍പരശ്) കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് രംഗം.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നു എന്നാല്‍ കമ്മ്യൂണിസവും തകര്‍ന്നു എന്നാണല്ലോ അര്‍ത്ഥം എന്ന് അന്‍പരശ് പറയുമ്പോള്‍, താജ് മഹല്‍ തകര്‍ന്നുവീണാല്‍ നിങ്ങളെല്ലാം പ്രേമിക്കുന്നത് നിര്‍ത്തുമോ എന്നാണ് നല്ലശിവത്തിന്റെ മറുചോദ്യം. പ്രണയം ഒരു വികാരമാണ് എന്ന് അന്‍പരശ് പറയുമ്പോള്‍ കമ്മ്യൂണിസവും അതാണ് എന്നാണ് നല്ലശിവത്തിന്റെ മറുപടി. കാള്‍ മാര്‍ക്‌സിന് മുമ്പ് പലര്‍ക്കും ഈ തോന്നലുണ്ടായെങ്കിലും കാള്‍ മാര്‍ക്‌സാണ് അതിനെ ഒരു ചിന്താപദ്ധതി എന്ന നിലയില്‍ വികസിപ്പിച്ചത് എന്നും നല്ലശിവം പറയുന്നു. പ്രഭാത് പട്‌നായിക് ചിരിച്ചുകൊണ്ട് ഹിന്ദിയില്‍ പറയുന്നതും അത് തന്നെ – “കല്‍ അഗര്‍ താജ് മഹല്‍ ടൂട് ജായേ തോ, ക്യാ ഹം പ്യാര്‍ കര്‍നാ ബന്ദ് കര്‍ ദേംഗേ?”. പ്രഭാത് പട്‌നായികിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം:

അന്‍പേ ശിവത്തിലെ രംഗം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍