UPDATES

വീഡിയോ

കൂടെയിലെ അഭിനയത്തിന് അവാര്‍ഡ് വാങ്ങാന്‍ പോകുന്ന രഞ്ജിത്തിന്റെ മുഖഭാവം എനിക്ക് കാണണം: പൃഥ്വിരാജ്

രഞ്ജിത്ത് മുമ്പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടെയില്‍ മുഴുനീള വേഷമാണ്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന കൂടെയിലെ അഭിനയത്തിന് സംവിധായകന്‍ രഞ്ജിത്തിന് മൂന്ന് നാല് അവാര്‍ഡുകളെങ്കിലും കിട്ടുമെന്ന് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ്. അതേസമയം അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് കയറുമ്പോഴുള്ള രഞ്ജിത്തിന്റെ മുഖഭാവം തനിക്ക് കാണണമെന്നും പൃഥ്വി വ്യക്തമാക്കി.

അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പോലും ‘ഞാനെങ്ങുമില്ലെടാ എന്ന് പറയുന്ന രഞ്ജിയേട്ടന്‍ അഭിനയത്തിന്റെ പേരില്‍ ലഭിക്കുന്ന അവാര്‍ഡ് വാങ്ങാന്‍ എങ്ങനെ സ്റ്റേജിലേക്ക് പോകുമെന്നാണ് കാണേണ്ടത്’. രഞ്ജിത്ത് മുമ്പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം മാത്രമാണ് അഭിനയിക്കാനെത്തുക. എന്നാല്‍ ഈ സിനിമയില്‍ മുഴുനീള വേഷമാണ് രഞ്ജിത്തിന്. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛന്‍ അലോഷി എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് ചെയ്യുന്നത്.

അഞ്ജലിയുടെയും തന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ രഞ്ജിത്ത് തയ്യാറായതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയമാണ് പഠിച്ചതെങ്കിലും അഭിനയിക്കാന്‍ വളരെ മടിയാണ് അദ്ദേഹത്തിനെന്നും പൃഥ്വി വെളിപ്പെടുത്തി. ആദ്യത്തെ മൂന്ന് നാല് ദിവസം ഒരുപാട് ദിവസമെടുക്കുമല്ലോയെന്ന് വിഷമിച്ചിരുന്ന രഞ്ജിയേട്ടന്‍ പിന്നീട് അത് ആസ്വദിച്ചു തുടങ്ങി. അവാസനം വന്നപ്പോള്‍ അദ്ദേഹം അഭിനയത്തിലേക്ക് പൂര്‍ണമായും മുഴുകി. ഓരോ സീനും എങ്ങനെ നന്നാക്കാമെന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി.

ഈ സിനിമയിലേക്ക് തന്റെ അച്ഛന്‍ വേഷത്തില്‍ പരിഗണിച്ചവരെല്ലാവരും തന്നെ മുമ്പ് രണ്ടോ അതിലധികമോ സിനിമകളില്‍ തന്റെ അച്ഛനായി അഭിനയിച്ചിട്ടുള്ളവരാണ്. എന്നാല്‍ രഞ്ജിയേട്ടനെ അച്ഛന്‍ വേഷത്തില്‍ ലഭിച്ചതോടെ അതൊരു പുതിയ അനുഭവമായി. രഞ്ജിയേട്ടന്‍ ഒരു മികച്ച പേഴ്‌സണാലിറ്റിയും ഓവര്‍ പവറിംഗുമൊക്കെയുള്ള വ്യക്തിയാണ്. എന്നാല്‍ ഈ വേഷം അതേയല്ലെന്നും പൃഥ്വിരാജ് പറയുന്നു. അഞ്ജലി മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷേയര്‍ ചെയ്തതാണ് പൃഥ്വിവിന്റെ വീഡിയോ.

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍