UPDATES

വൈറല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഒരു വിവാഹാഭ്യര്‍ത്ഥന (വീഡിയോ)

അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ത്ഥനയുണ്ടാക്കിയ ഞെട്ടലും സന്തോഷവും ജോര്‍ജിയയുടെ മുഖത്ത് പ്രകടമായതിനിടെ ചുറ്റും കയ്യടികള്‍ നിറഞ്ഞു.

ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇംഗ്ലീഷ് താരത്തിന്റെ വിവാഹാഭ്യര്‍ത്ഥന. ബാസ്‌കറ്റ് ബോള്‍ താരം തന്നെയായ കാമുകി ജോര്‍ജിയ ജോണ്‍സിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ജാമെല്‍ ആന്‍ഡേഴ്‌സണാണ്. ഇംഗ്ലണ്ട് കാമറോണിനെ തോല്‍പ്പിച്ച ശേഷമായിരുന്നു പ്രണയഭരിതമായ ഈ നിമിഷം. പാശ്ചാത്യ രീതിയില്‍ ഒരു കാല്‍മുട്ട് നിലത്ത് കുത്തി നിന്ന് തന്നെ വിവാഹം കഴിക്കാമോ എന്ന് ജോര്‍ജിയയോട് ജാമെല്‍ ചോദിച്ചു. അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ത്ഥനയുണ്ടാക്കിയ ഞെട്ടലും സന്തോഷവും ജോര്‍ജിയയുടെ മുഖത്തും ശരീരഭാഷയിലും പ്രകടമായതിനിടെ ചുറ്റും കയ്യടികള്‍ നിറഞ്ഞു. ടീമംഗങ്ങള്‍ ചുറ്റും കൂടിയിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍