UPDATES

വീഡിയോ

‘ഭരണഘടന മൂല്യമെന്നത് കേവലം കുറെ നിയമാവലികളല്ല’: we the peopleന് പിന്തുണ നല്‍കി സുനില്‍ പി ഇളയിടം/ വീഡിയോ

‘ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുകയെന്നത് സാങ്കേതികമെന്നതിനേക്കാള്‍ ധാര്‍മ്മികമായ ഒരു ആവിഷ്‌കാരമാണ്.’

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക (We, the people. #Withourconstitution) എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യമൊട്ടാകെ എത്തിക്കാനുള്ള കാമ്പയിന് പിന്തുണയുമായി എഴുതുകാരനും, പ്രഭാഷകനും, സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി ഇളയിടം. സുനില്‍ പി ഇളയിടം പറയുന്നത്, ‘ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുകയെന്നത് സാങ്കേതികമെന്നതിനേക്കാള്‍ ധാര്‍മ്മികമായ ഒരു ആവിഷ്‌കാരമാണ്. ഭരണഘടന മൂല്യമെന്നത് കേവലം കുറെ നിയമാവലികളല്ല. മറിച്ച് ദേശീയ പ്രസ്ഥാനം അതിന്മുമ്പേ ആരംഭിക്കുന്ന നവോത്ഥാനം ഇതെല്ലാം ജന്മം നല്‍കിയ മൂല്യങ്ങളുടെയും രാഷ്ട്രീയമായ ഇച്ഛയുടെയും സമാകൃത രൂപമെന്ന നിലയിലാണ് ഭരണഘടന നിലവില്‍ വന്നിരിക്കുന്നത്’,എന്നാണ്. സുനില്‍ പി ഇളയിടത്തിന്റെ വീഡിയോ കാണാം

നവംബര്‍ 13ന് തിരുവന്തപുരത്താണ് പരിപാടി നടക്കുന്നത്. ഏതെങ്കിലും കൊടിയുടേയോ ബാനറിന്റേയോ കീഴിലല്ലാതെ നടത്തുന്ന ഒരു പകല്‍ നീളുന്ന ഭരണഘടനാ സംരക്ഷണ മഹാസംഗമം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യവാചകമാണ് സംഗമത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്- ‘വീ ദ പീപ്പിള്‍’. ആരും കുത്തകയാക്കിയിട്ടില്ലാത്ത ‘മജന്ത’ ആണ് സംഗമത്തിന്റെ ഔദ്യോഗിക നിറമായി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.

‘വാ ചങ്ങായീ.. വാ.. കൂടെ കൂടാന്‍ വാ..’; ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി We, the people/ വീഡിയോ

ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളസമൂഹം ഒത്തുചേരുന്നു: ‘നമ്മള്‍ ജനങ്ങ’ളിലൂടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍