UPDATES

വീഡിയോ

ആ നിരാശയ്ക്ക് ഇന്ന് 35 വയസ്സ്

2004-ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ ലോങ്ജമ്പില്‍ അഞ്ജു ബി. ജോര്‍ജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ മികച്ചനേട്ടം.

ഇന്ത്യന്‍ കായിക ലോകത്തിന് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടമായിട്ട് ഇന്നേക്ക് മൂന്നര പതിറ്റാണ്ട് തികയുകയാണ്. ലോസാഞ്ചലസ് ഒളിംപിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൈപ്പിടിയിലായ വെങ്കലമെഡല്‍ പി ടി ഉഷയ്ക്ക് നഷ്ടമായത് 1984 ഓഗസ്റ്റ് 8 ന്.

നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ പി.ടി. ഉഷയുടെ ശേഖരത്തിലുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്രയധികം മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ ലോകത്തുതന്നെ വിരളമാണ്. 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകളായിരുന്നു. അത്ലറ്റിക്‌സില്‍ ഒരു റെക്കോഡാണിത്. ”ഒളിമ്പിക് മെഡല്‍ നേടാനാവാതെപോയതിലുള്ള ദുഃഖം ഇപ്പോഴും കൂടെയുണ്ട്. പല രാത്രികളില്‍ ആ നിമിഷങ്ങള്‍ സ്വപ്നത്തില്‍ക്കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്. മരണംവരെ ആ വേദന എനിക്ക് കൂട്ടുണ്ടാവും. ഇനിയെന്നെങ്കിലും ഒരു ഇന്ത്യന്‍ അത്ലറ്റ് ഒളിമ്പിക് മെഡല്‍ നേടിയാല്‍ മാത്രമേ ആ വേദന മറക്കാനാവൂ” -ഉഷ മാതൃഭൂമിയോട് പറഞ്ഞു.

ഇന്നും അത്ലറ്റിക്‌സില്‍ ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല. 2004-ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ ലോങ്ജമ്പില്‍ അഞ്ജു ബി. ജോര്‍ജ് നേടിയ അഞ്ചാം സ്ഥാനമാണ് ഉഷയ്ക്കുശേഷം ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ മികച്ചനേട്ടം.

Read More : ഉഷയുടെ ആ നഷ്ടത്തിന് മൂന്നര പതിറ്റാണ്ട് തികയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍