UPDATES

വീഡിയോ

ഖ്വന്‍ഡീല്‍ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല; അതാണ്‌ അവര്‍ കൊന്നു കളഞ്ഞത്; പാക് മോഡലും നടിയുമായ ഖ്വന്‍ഡീല്‍ ബാലോക്ക്/ ഡോക്യുമെന്ററി

പാകിസ്ഥാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബിംബമായി മാറിയ ഖ്വന്‍ഡീല്‍ ബാലോക്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഖ്വന്‍ഡീല്‍

പാകിസ്ഥാന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബിംബമായി മാറിയ ഖ്വന്‍ഡീല്‍ ബാലോക്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഖ്വന്‍ഡീല്‍. ഒരു സാമൂഹിക മാധ്യമ താരമായി മാറിയ ഖ്വന്‍ഡീല്‍ ബാലോക്ക് 2016-ല്‍ കൊല്ലപ്പെടുകയായിരുന്നു. അവരുടെ ജീവിതവും മരണവും പാകിസ്ഥാന്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനവുമാണ് ചിത്രത്തിന്റെ പ്രമേയം. അവരുടെ തന്നെ വീഡിയോകളിലൂടെയും മാധ്യമ പ്രത്യക്ഷപ്പെടലുകളിലൂടെയുമാണ് സംഭവങ്ങള്‍ ചുരുളഴിയുന്നത്.

Also Read: ഖ്വന്‍ഡീല്‍ ബലോചിനെ കൊന്നത് നമ്മുടെ വെറുപ്പാണ്

മതപരമായ അവകാശങ്ങളെ തുറന്നുകാട്ടുകയും മധ്യവര്‍ഗ്ഗ ധാര്‍മ്മികതയെ വെല്ലുവിളിക്കുകയും ചെയ്ത ധീരയായ വനിതയായിരുന്നു ഖ്വന്‍ഡില്‍. ഇതിന്റെ പേരില്‍ അവര്‍ പാകിസ്ഥാന്‍ മുഖ്യധാര മാധ്യമങ്ങളുമായി പലപ്പോഴും ഇടഞ്ഞിരുന്നു. പ്രസിദ്ധയാവുന്നതിന് മുമ്പ് പാകിസ്ഥാനിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവര്‍. അവിടെ നിന്നും മോഡലും നടിയുമായി അവര്‍ വളര്‍ന്നു. പ്രകോപനപരമായ വെബ് വീഡിയോകളിലൂടെയാണ് അവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഖ്വന്‍ഡീലിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും അവരുടെ കഥ പറയുന്നു. പാകിസ്ഥാനിലെ സ്ത്രീകളും ആത്മപ്രകാശനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മതവും രാഷ്ട്രീയ അധികാരവും എങ്ങനെയൊക്കെ ഇടപെടുന്നു എന്നും ഡോക്യുമെന്ററി നമ്മോട് പറയുന്നു.

സാദ് ഖാനും തസീന്‍ ബാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. കതറീന മോന്‍സാനിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍