UPDATES

വീഡിയോ

കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കടക്കൂ പുറത്ത്’: ശാന്തരൂപം വെടിഞ്ഞ് ആള്‍ദൈവം

തനിക്കെതിരെ ആരോപണങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നുമാണ് രാധേ മാ പറയുന്നത്

തനിക്കെതിരായ കേസുകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ചുകൊണ്ട് പുറത്താക്കി ആള്‍ദൈവം രാധേ മാ. വായടച്ച് പുറത്തുപോകാനാണ് കുപിതയായി വിവാദ ആള്‍ദൈവം ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ കല്‍ക്കി ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാധേ മായോട് മാധ്യമപ്രവര്‍ത്തകര്‍ കേസിനെക്കുറിച്ച് ആരാഞ്ഞത്. തനിക്കെതിരെ ആരോപണങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നുമാണ് അവര്‍ പറയുന്നത്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ മര്യാദയ്ക്ക് പെരുമാറണമെന്ന് ആവശ്യപ്പെട്ട് അവര്‍ എഴുന്നേറ്റു. തുടര്‍ന്ന് ക്യാമറകളുമെടുത്ത് പുറത്തുപോകാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൂടാതെ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു.

രാധേ മായുടെ നിര്‍ദ്ദേശപ്രകാരം ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. പോലീസ് സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ സീറ്റില്‍ കയറി ഈ ആള്‍ദൈവം ഇരുന്നതും അടുത്തിടെ വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍