UPDATES

വീഡിയോ

അറസ്റ്റ് ചെയ്ത ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെട്ട് പാകിസ്താന്‍ വീഡിയോ പുറത്തുവിട്ടു

അറസ്റ്റ് ചെയ്ത ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെട്ട് റേഡിയോ പാകിസ്താന്‍ അടക്കമുള്ള മാധ്യങ്ങള്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിയന്ത്രണരേഖ ലംഘിച്ച് ഇന്ന് പാകിസ്താനിലേയ്ക്ക് കയറി വന്ന രണ്ട് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയതായും ഒരു ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ അറസ്റ്റ് ചെയ്തതായും പാക് സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്ത ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെട്ട് പിടിവിയും റേഡിയോ പാകിസ്താനും അടക്കമുള്ള പാക് മാധ്യങ്ങള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഈ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഈ വീഡിയോ വ്യാജമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂ ടൂബില്‍ ഇന്നലെ ഇത് അപ് ലോഡ് ചെയ്തിരുന്നു. ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രല്ല ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു എന്ന അവകാശവാദത്തിന് പിന്‍ബലമായി പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ 2016ലേതാണ് എന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍