UPDATES

വീഡിയോ

‘രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം’; ബിജെപി മന്ത്രി പങ്കജ മുണ്ടെ

സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിവാദ പരാമര്‍ശവുമായി പങ്കജ മുണ്ടെ രംഗത്തെത്തിയത്.

‘രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം’ എന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിവാദ പരാമര്‍ശവുമായി പങ്കജ് മുണ്ടെ രംഗത്തെത്തിയത്.

‘നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക്? തെളിവ് എവിടെ? എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവര്‍ക്ക് മനസ്സിലാവുകയുള്ളൂ’ എന്നായിരുന്നു പങ്കജ മുണ്ടെയുടെ അഭിപ്രായം. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍