UPDATES

വീഡിയോ

‘എന്റെ കോണ്ടം മാത്രം ഉപയോഗിക്കൂ’:കോഹ്ലിയ്ക്കും അനുഷ്‌കയ്ക്കും രാഖി സാവന്തിന്റെ വിവാഹ സമ്മാനം

താന്‍ മോഡലായി അഭിനയിച്ച ‘ബീബോയ്’ കോണ്ടത്തിന്റെ പാക്കറ്റാണ് ഇരുവര്‍ക്കും സമ്മാനമായി അയച്ചത്

വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള അവസരം ഒരിക്കലും ബോളീവുഡ് നടി രാഖി സാവന്ത് നഷ്ടപ്പെടുത്താറില്ല. പകല്‍ സമയത്ത് കോണ്ടത്തിന്റെ പരസ്യം സംപ്രേഷണം ചെയ്യരുതെന്ന ഐആന്‍ഡ്ബി മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കഴിഞ്ഞയാഴ്ചയും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈയാഴ്ച ഒരിക്കല്‍ കൂടി ഈ വിവാദ നായിക സോഷ്യല്‍ മീഡിയയിലെ താരമാകുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബോളീവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ സല്‍ക്കാരത്തിലേക്ക് സമ്മാനപ്പൊതി അയച്ചാണ് രാഖി വീണ്ടും വാര്‍ത്ത സൃഷ്ടിച്ചത്. മുംബൈയില്‍ ഇന്നലെ രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. ഇക്കഴിഞ്ഞ 11ന് വിവാഹിതരായ കോഹ്ലിയും അനുഷ്‌കയും പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് രാഖിയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നിരുന്നാലും സമ്മാനവും ആശംസയും അയയ്ക്കാന്‍ രാഖി തീരുമാനിക്കുകയായിരുന്നു.

താന്‍ മോഡലായി അഭിനയിച്ച ‘ബീബോയ്’ കോണ്ടത്തിന്റെ പാക്കറ്റാണ് ഇരുവര്‍ക്കും സമ്മാനമായി അയച്ചത്. ഇക്കാര്യം രാഖി തന്നെ ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ കോണ്ടം വിറ്റുപോകുന്നതില്‍ നിന്നും രാഖിയ്ക്കും ലാഭവിഹിതം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്റെ കോണ്ടം മാത്രം ഉപയോഗിക്കണമെന്നും രാഖി ഇരുവരോടും അഭ്യര്‍ത്ഥിക്കുന്നു.

പകല്‍ നേരങ്ങളില്‍ ചാനലുകള്‍ ഗര്‍ഭ നിരോധന ഉറയുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സ്മൃതി ഇറാനിയുടെ മന്ത്രാലയം

പകല്‍ സമയത്ത് കോണ്ടത്തിന്റെ പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് ഐആന്‍ഡ്ബി മന്ത്രാലയം ഉത്തരവിട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രാഖി രംഗത്തെത്തിയിരുന്നു. യോഗ ഗുരു ബാബ രാംദേവിനെ പതഞ്ജലി കോണ്ടങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ ഇവര്‍ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ കോണ്ടങ്ങളെ സര്‍ക്കാരിന് ഭയമാണെന്ന് നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഖി പരിഹസിച്ചിരുന്നു.

‘സണ്ണി ലിയോണും ബിപാഷ ബസുവും അഭിനയിച്ച കോണ്ടം പരസ്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞില്ല. എന്നാല്‍ രാഖിയുടെ പരസ്യം വന്നതോടെ അത് പകല്‍ സംപ്രേഷണം ചെയ്യുന്നതിന് അവര്‍ വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാരിന് എന്നെ ഭയമാണോ? പരസ്യത്തിന്റെ അന്തിമ രൂപം കാണുന്നതിന് മുമ്പ് തന്നെ അവര്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയോ? ഈ വിലക്കു കൊണ്ട് പകല്‍ സമയത്തെ സെക്‌സ് തടയാനാണോ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്?’ അവര്‍ അഭിമുഖത്തില്‍ ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍