UPDATES

വീഡിയോ

തകര്‍ന്ന നഗരത്തില്‍ തന്റെ വീടു കണ്ടെത്താനായാല്‍ ബഹുമാന്യനായ ട്രംപ് ഇഫ്താര്‍ വിരുന്നിന് വരണം; റമദാന്‍ നഷീദ് ആല്‍ബം ഹൃദയം കവരുന്നു

നിഷ്‌കളങ്കനായ കുട്ടി ലോക നേതാക്കളോട് സംവദിക്കുന്ന തരത്തിലാണ് ആല്‍ബം തയ്യാറാക്കിയിട്ടുലള്ളത്.

സംഘര്‍ഷം രൂക്ഷമായ പലസ്തീനിലെ ദുരിതങ്ങള്‍ വിവരിച്ച് റമദാന്‍ നഷീദ് എന്ന സംഗീത ആല്‍ബം. അഭയാര്‍ഥി ബാലന്റെ കണ്ണിലൂടെ മേഖലയിലെ ജനങ്ങളുടെ ദുരിതം വിവരിക്കാന്‍ ശ്രമിക്കുകയാണ് ആല്‍ബം. നിഷ്‌കളങ്കനായ കുട്ടി ലോക നേതാക്കളോട് സംവദിക്കുന്ന തരത്തിലാണ് ആല്‍ബം തയ്യാറാക്കിയിട്ടുലള്ളത്. വിശുദ്ധമാസമായ റമദാനില്‍ ഇഫ്താര്‍ വിരുന്നിനായി യുഎസ് പ്രസിഡന്റിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ആശംസകള്‍ നേരുന്നിടത്തുമാണ് ആല്‍ബം ആരംഭിക്കുന്നത്. തകര്‍ന്ന തങ്ങളുടെ നഗരത്തില്‍ തന്റെ വീടു കണ്ടെത്താനായാല്‍ ബഹുമാന്യനായ പ്രസിഡന്റ് താങ്കള്‍ ഇഫ്താര്‍ വിരുന്നിനായി തന്റെ വസതിയിലേക്ക് വരണമെന്ന് കൂട്ടി ട്രംപിനോട് ആവശ്യപ്പെടുന്നു.

തുടര്‍ന്ന് വ്‌ളാഡിമര്‍ പുടിനൊപ്പം ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്നതും, അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മനുഷ്യത്വപരമായി ഇടപെട്ട ജര്‍മന്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍, കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നു. കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാനെത്തുന്ന തരത്തിലാണ് ഇരു നേതാക്കളെയും ചിത്രീകരിച്ചിട്ടുള്ളത്.

ഉറങ്ങാന്‍ കണ്ണടയക്കുമ്പോള്‍ കേള്‍ക്കുന്നതത്രയും ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദമാണെന്നും, കളിപ്പാട്ടങ്ങള്‍ പോലും രക്തമൊലിക്കുന്ന അവസ്ഥയിലാണെന്നും തന്റെ തകര്‍ന്ന മുറിയേക്ക് കടന്നു വരുന്ന കിം ജോങ് ഉന്നിനോടും ബാലന്‍ പറയുന്നുണ്ട്. പലസ്തീനു പുറമേ മ്യാന്‍മറിലെ റൊഹിന്‍ഗ്യന്‍ വിഷയത്തിലും അഭയാര്‍ഥികള്‍ നിശബ്ദരാക്കപ്പെടുകയാണെന്നും ആല്‍ബത്തില്‍ പറയുന്നു. അറബ് നേതക്കള്‍ക്കൊപ്പം ജറുസലേമിലേക്ക് നടന്നടക്കുന്ന തരത്തില്‍ അവസാനിക്കുന്ന റമദാന്‍ നഷീദ് തങ്ങളുടെ പ്രാര്‍ഥനയുടെ ഉറവിടമാണ് ജറുസലേം എന്നും പറഞ്ഞുവയ്ക്കുന്നു.

കുവൈത്ത് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലകോം കമ്പനി സൈനിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ആല്‍ബം ഡെയ്‌ലി ഇസ്‌ലാമിക്ക് റിമൈന്‍ഡേര്‍സ് ആണ് നിര്‍മ്മിച്ചിട്ടുള്ളത്.

<iframe width=”100%” height=”480″ src=”https://www.youtube.com/embed/Xw5vts8StM8″ frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍