UPDATES

വീഡിയോ

രാം കെ നാം: സംഘപരിവാറിനെ പ്രകോപിപ്പിച്ച ഡോക്യുമെന്ററി എന്തുകൊണ്ട് ഇന്ത്യ വീണ്ടും വീണ്ടും കാണണം?

അയോധ്യയിലെ മുഖ്യ പൂജാരി മഹന്ത് ലാല്‍ദാസ്, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തുറന്നുകാട്ടുന്നുണ്ട്. രഥയാത്രയേയും സംഘപരിവാറിന്റെ രാമക്ഷേത്ര നിര്‍മ്മാണ അജണ്ടയേയും ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം 1993ല്‍ കൊല്ലപ്പെടുകയായിരുന്നു.

ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തത്തിന്റെ 25ാം വാര്‍ഷികത്തില്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ രാം കെ നാം (In The Name of God) എന്ന ഡോക്യുമെന്ററിയെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള അയോധ്യയുടേയും ഇന്ത്യയുടേയും രാഷ്ട്രീയ സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി സംഘപരിവാര്‍ പിടിമുറുക്കുന്നതുമാണ് ചിത്രം പറയുന്നത്. ആരൊക്കെയാണ് ഈ ഹിന്ദുത്വ ഫാഷിസത്തിന്റെ വരവിനെ ചെറുക്കാന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രമിച്ചത് എന്നും ചിത്രം പറയുന്നു. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് എബി ബര്‍ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കുന്നു.

അയോധ്യയിലെ മുഖ്യ പൂജാരി മഹന്ത് ലാല്‍ദാസ്, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ തുറന്നുകാട്ടുന്നുണ്ട്. സംഘപപരിവാറിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ഇതില്‍ ആനന്ദ് പട്‌വര്‍ദ്ധനുമായി മഹന്ത് ലാല്‍ സംസാരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിയും അയോദ്ധ്യയില്‍ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപപ്പെട്ടും 1990ല്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടതത്തിയ രഥയാത്ര രാജ്യത്തുടനീളം വര്‍ഗീയ വിഷം പടര്‍ത്തുകളും കലാപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. രഥയാത്രയേയും സംഘപരിവാറിന്റെ രാമക്ഷേത്ര നിര്‍മ്മാണ അജണ്ടയേയും ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം 1993ല്‍ കൊല്ലപ്പെടുകയായിരുന്നു.

രാം കെ നാമിന്റെ പ്രദര്‍ശനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ തടസപ്പെടുത്തി. വിഎച്ച്പി അടക്കമുള്ള പരിവാര്‍ സംഘടനകള്‍ എങ്ങനെയാണ് ബാബറി മസ്ജിദ് ധ്വംസനത്തിലേയ്ക്ക് നയിച്ചതെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. ഇന്ത്യന്‍ നഗര മധ്യവര്‍ഗത്തെ എങ്ങനെയാണ് അയോധ്യ രാമജന്മഭൂമി വിവാദം സ്വാധീനിച്ചതെന്നും ചിത്രം പറയുന്നു. അയോധ്യയിലെയും പരിസര പ്രദേശങ്ങളിലേയും സാധാരണക്കാരായ ജനങ്ങള്‍ എങ്ങനെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെയും കണ്ടിരുന്നത് എന്നും ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡോക്യുമെന്‍ററി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍