UPDATES

വീഡിയോ

നാസികള്‍ ആക്രമിക്കുമ്പോള്‍ സിംഫണി ചിട്ടപ്പെടുത്തിയ ഷൊസ്തകോവിച്ചിന്റെ പിയാനോ വായന/ വീഡിയോ

ഷൊസ്തകോവിച്ച് സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ റെയ്ഡുമായി ബന്ധപ്പെട്ട സൈറണ്‍ മുഴങ്ങുന്നത്

സെപ്തംബര്‍ 25-നാണ് പ്രശസ്ത റഷ്യന്‍ സംഗീതജ്ഞന്‍ ദിമിത്രി ഷൊസ്തകോവിച്ചിന്റെ 112-ആം ജന്മവാര്‍ഷികം. അദ്ദേഹത്തിന്റെ ‘സിംഫണി നമ്പര്‍ 7’, നാസിസത്തോടുള്ള ചെറുത്തുനില്‍പ്പിനെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും മികച്ച സംഗീതമായാണ് വിലയിരുത്തപ്പെടുന്നത്. 1941 ജൂണ്‍ 22-ന്, ഹിറ്റ്‌ലറുടെ ജര്‍മ്മനി റഷ്യയെ ആക്രമിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്, അദ്ദേഹം സിംഫണി കംപോസ് ചെയ്യാന്‍ തുടങ്ങിയത്.

തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ റെയ്ഡുമായി ബന്ധപ്പെട്ട സൈറണ്‍ മുഴങ്ങുന്നത്. എന്നാല്‍ ‘ലെനിന്‍ഗ്രാഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന സിംഫണിയുടെ ദൈര്‍ഘ്യം കൂടിയ ആദ്യ ഭാഗം ചിട്ടപ്പെടുത്തിക്കഴിയുംവരെ ഷൊസ്തകോവിച്ച് അനങ്ങിയില്ല എന്നതാണ് കഥ.

സിംഫണിയുടെ ഒരു ഭാഗം അദ്ദേഹം പിയാനോയില്‍ വായിക്കുന്നതിന്റെ ഒരു അപൂര്‍വ്വ വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍