UPDATES

വീഡിയോ

സ്പില്‍ബര്‍ഗിന്റെ ദ പോസ്റ്റും ശരിക്കുള്ള വാഷിംഗ്‌ടണ്‍ പോസ്റ്റും (വീഡിയോ)

പെന്റഗണ്‍ പേപ്പേഴ്‌സിലും പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണന്റെ രാജിയിലേയ്ക്ക് നയിച്ച വാട്ടര്‍ഗേറ്റ് വിവാദത്തിലുമെല്ലാം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാരുടെ അന്വേഷണാത്മക സ്‌റ്റോറികള്‍ക്ക് മേല്‍നോട്ടം വഹിച്ച വിഖ്യാതനായ എഡിറ്ററാണ് ബെന്‍ ബ്രാഡ് ലീ എന്ന് അറിയപ്പെടുന്ന ബെഞ്ചമിന്‍ ക്രൗണ്‍സ്ഹീല്‍ഡ് ബ്രാഡ്‌ലീ.

വിയ്റ്റ്‌നാം യുദ്ധത്തിലെ അമേരിക്കയുടെ സൈനിക, രാഷ്ട്രീയ ഇടപെടലുകള്‍ സംബന്ധിച്ച രേഖകളായ പെന്റഗണ്‍ പേപ്പേഴ്‌സ് പുറത്തുവിട്ട വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകരുടെ കഥയാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പുതിയ ചിത്ര ദ പോസ്റ്റ് പറയുന്നത്. ബെന്‍ ബ്രാഡ്‌ലി ആയി ടോം ഹാങ്ക്‌സും കാതറിന്‍ ഗ്രഹാം ആയി മെറില്‍ സ്ട്രീപ്പും അഭിനയിച്ചിരിക്കുന്നു.

പെന്റഗണ്‍ പേപ്പേഴ്‌സും പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണന്റെ രാജിയിലേയ്ക്ക് നയിച്ച വാട്ടര്‍ഗേറ്റ് വിവാദത്തിലുമെല്ലാം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാരുടെ അന്വേഷണാത്മക സ്‌റ്റോറികള്‍ക്ക് മേല്‍നോട്ടം വഹിച്ച വിഖ്യാതനായ എഡിറ്ററാണ് ബെന്‍ ബ്രാഡ് ലീ എന്ന് അറിയപ്പെടുന്ന ബെഞ്ചമിന്‍ ക്രൗണ്‍സ്ഹീല്‍ഡ് ബ്രാഡ്‌ലീ. 1968 മുതല്‍ 91 വരെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു അദ്ദേഹം. കാതറീന്‍ ഗ്രഹാം ആയിരുന്നു ആ സമയത്ത് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പബ്ലിഷര്‍ (ഉടമ). ദ പോസ്റ്റ് സിനിമയ്ക്ക് അടിസ്ഥാനമായ ബ്രാഡ്‌ലി അടക്കമുള്ളവരെക്കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സന്റെ ഗവണ്‍മെന്റ് യുഎസ് കോണ്‍ഗ്രസിനോടും അമേരിക്കയിലെ ജനങ്ങളോടും വിയറ്റനാമിനെക്കുറിച്ച് നുണ പറയുകയായിരുന്നു എന്ന് ഡാനിയല്‍ എല്‍സ്ബര്‍ഗ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ റിപ്പോര്‍ട്ട് വ്യക്തമാക്കി. ദക്ഷിണ വിയറ്റ്‌നാമിനെ സഹായിക്കാനെന്ന വ്യാജേനയുള്ള വിയറ്റ്‌നാമിലെ സൈനിക ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ ചൈനയെ നേരിടാനുള്ളതായിരുന്നു എന്ന് പെന്റഗണ്‍ പേപ്പേര്‍സ് വെളിപ്പെടുത്തി. 1971ല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പെന്റഗണ്‍ പേപ്പേഴ്‌സിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ബെന്‍ ബാഗ്ഡികിയന് വിവരങ്ങള്‍ നല്‍കിയത് എല്‍സ്ബര്‍ഗ് തന്നെ. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അറ്റോണി ജനറലിന്റെ വിരട്ടലിന് എഡിറ്റര്‍ ബ്രാഡ്‌ലി വഴങ്ങിയില്ല. തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസിനെതിരെ എന്ന പോലെ വാഷിംഗ്ടണ്‍ പോസ്റ്റിനും എതിരെ കേസ് വന്നു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ച ശേഷമാണ് പെന്റഗണ്‍ പേപ്പേഴ്‌സിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ പിന്നീട് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

വാഷിംഗ്ടണിലെ വാട്ടര്‍ഗേറ്റ് ഓഫീസ് കോംപ്ലക്‌സിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിക്‌സണ്‍ ഭരണകൂടം അധികാരദുര്‍വിനിയോഗം നടത്തി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതിന്റെ റിപ്പോര്‍ട്ട് ലോകചരിത്രത്തില്‍ ഏറ്റവും വിഖ്യാതമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ഒന്നാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള നിക്‌സണ് വേണ്ടിയാണ് വിവരം ചോര്‍ത്താന്‍ പ്ലംബര്‍മാരെന്ന വ്യാജേന ഒരു സംഘം എത്തിയത്. ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ബോബ് വുഡ്‌വാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും വീഡിയോയില്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലിയെക്കുറിച്ച് പറയുന്നുണ്ട്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍