UPDATES

വീഡിയോ

മഞ്ഞ് പെയ്യുന്നത് ആദ്യമായി കണ്ടപ്പോള്‍ ആര്‍ത്തുല്ലസിക്കുന്ന അഭയാര്‍ത്ഥി കുട്ടികള്‍/ വീഡിയോ

ജീവിതത്തില്‍ ആദ്യമായി മഞ്ഞ് വീഴുന്നത് കണ്ടപ്പോള്‍ കളിച്ച് ആഘോഷിച്ച കുരുന്നുകളുടെ വീഡിയോ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

മഞ്ഞ് പെയ്യുന്നത് ആദ്യമായി കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. നാളിതുവരെയുള്ള വേദനകള്‍ മറന്ന് ആര്‍ത്ത് വിളിച്ച് മഞ്ഞില്‍ കളിക്കുകയാണ് ഈ കുട്ടികള്‍. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ റെഫ്യൂജി പ്രോജക്ടിന്റെ വക്താവ് റബേക്ക ഡേവീസ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്ക് വച്ച് ഒരു വീഡിയോ ആരുടെയും മനസ്സ് നിറയ്ക്കുന്നതാണ്.

ആഫ്രിക്കന്‍ രാജ്യമായ എറിത്രിയില്‍ നിന്ന് പലായനം ചെയ്ത് സുഡാനിലെത്തുകയും അവിട് നിന്ന് കാനഡയിലെത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിലെ സഹോദരങ്ങളാണ് ഈ കുട്ടികള്‍. എറിത്രയിലെ കഷ്ടപ്പാടില്‍ നിന്ന് സുഡാനിലെത്തുകയും അവിടുത്തെ അയാര്‍ത്ഥി ക്യാമ്പില്‍ അഞ്ചുവര്‍ഷത്തോളം കഴിയേണ്ടി വരുകയും ചെയ്തിരുന്നു ഈ കുടുംബത്തിന്.

വീഡിയോയില്‍ കാണുന്ന, മഞ്ഞില്‍ കളിക്കുന്ന കുട്ടികളില്‍ പെണ്‍കുട്ടിക്ക് ഏഴുവയസ്സും ആണ്‍കുട്ടിക്ക് അഞ്ച് വയസ്സുമാണ്. അമ്മയും മൂന്ന് വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് സഹോദരങ്ങളുമാണ് ഈ കുട്ടികളുടെ കുടുംബം. ഈ കുടുംബത്തിന് സ്ഥിരതാമസത്തിന് മറ്റൊരിടം കിട്ടാത്തതിനാല്‍ റബേക്കയുടെ ടൊറോന്റോയിലെ വീട്ടിലാണ് ഇവരുടെ താമസം.

ജീവിതത്തില്‍ ആദ്യമായി മഞ്ഞ് വീഴുന്നത് കണ്ടപ്പോള്‍ കളിച്ച് ആഘോഷിച്ച കുരുന്നുകളുടെ വീഡിയോ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടും ഇവരുടെ സ്ഥികൃതി കണ്ടും ധാരാളം പേര്‍ സഹായിക്കാന്‍ എത്തുന്നുണ്ട്. വീഡിയോ കാണാം..

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

ജാനുവിന് ശേഷം ചിന്മയിയുടെ ശബ്ദം കേള്‍ക്കില്ല; ഇത് മീ ടു വെളിപ്പെടുത്തലുകളെ ഭയപ്പെടുത്താനുള്ള വിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍