UPDATES

വീഡിയോ

ഒന്നര മില്ല്യണ്‍ കാഴ്ചക്കാരുമായി റൗഡി ബേബിയുടെ എം.ജി.ആര്‍ വേര്‍ഷന്‍; വീഡിയോ കാണാം

നിലവില്‍ തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനമെന്ന റെക്കോഡ് റൗഡി ബേബി സ്വന്തമാക്കി കഴിഞ്ഞു

യൂട്യൂബില്‍ 200 മില്യണിലധികം കാഴ്ചക്കാരെ നേടി മുന്നേറുകയാണ് റൌഡി ബേബി എന്ന ഗാനം. ഇപ്പോഴിതാ റൗഡി ബേബിയുടെ എം.ജി.ആര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇവാന്‍ ലെനിനാണ് മാരി 2വിലെ റൗഡി ബേബി  എന്ന ഗാനം എം.ജി.ആറിന്‍റെ പഴയ സിനിമകളിലെ വിഷ്വലുകള്‍ കോര്‍ത്തിണക്കി മിക്സ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ ഇപ്പോള്‍ തന്നെ 16 ലക്ഷത്തിലേെറ കാഴ്ചാക്കാരെയാണ് എംജിആർ വേർഷൻ നേടിയത്.
നിലവില്‍ തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനമെന്ന റെക്കോഡ് റൗഡി ബേബി സ്വന്തമാക്കി കഴിഞ്ഞു. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 എന്ന സിനിമയിലെ യുവന്‍ ശങ്കര്‍ രാജ ഈണമിട്ട ഗാനമാണ് റൌഡി ബേബി. ധനുഷ്, സായ് പല്ലവി എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഗാനത്തിന്‍റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ധനുഷ് തന്നെയാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍