UPDATES

ട്രെന്‍ഡിങ്ങ്

ശരണം വിളികളും കൂക്കിവിളികളും: സന്നിധാനത്തെ സംഘര്‍ഷ നിമിഷങ്ങള്‍ – കൃഷ്ണ ഗോവിന്ദിന്റെ റിപ്പോര്‍ട്ട്‌, വീഡിയോകള്‍

“സ്വാമിയേ അയ്യപ്പാ” എന്നുള്ള ശരണം വിളികളോടൊപ്പം കൂക്കിവിളികളുമായാണ് ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ തിരിച്ചിറങ്ങുന്ന യുവതികളെ പറഞ്ഞയച്ചത്.

ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ പൊലീസിനെ സമീപിക്കുകയും രാവിലെ 10 മണിയോടെ പൊലീസ് സുരക്ഷയില്‍ ഇവര്‍ സന്നിധാനത്തിന് തൊട്ടുതാഴെയുള്ള നടപ്പന്തലിലെത്തി. തെലുങ്ക് ചാനലായ മോജോ ടിവിയിലെ അവതാരക കവിത ജക്കാല, എറണാകുളം സ്വദേശിയും മോഡലുമായ രഹാന ഫാത്തിമ എന്നിവരാണ് പൊലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ എത്തിയത്. ആചാരലംഘനം ആരോപിച്ച് പരികര്‍മ്മികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൂജകള്‍ ബഹിഷ്ക്കരിച്ച് ശാന്തിമാര്‍ സമരത്തില്‍. പൂജകള്‍ നിര്‍ത്തിവെച്ചു. ശ്രീകോവില്‍ മാത്രം തുറന്നിരുന്നു. ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിഷേധത്തില്‍. യുവതികള്‍ പിന്‍മാറുന്നതുവരെ സമരം തുടരുമെന്ന് പരികര്‍മ്മികള്‍.

യുവതികള്‍ സമരപ്പന്തലില്‍ തുടരുന്നു. ശ്രീകോവില്‍ അടച്ചിടുമെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാര പ്രതിനിധി രംഗത്തെത്തി. നട അടക്കേണ്ടി വരുമെന്ന് തന്ത്രിയും. ആചാര ലംഘനത്തെ കുറിച്ചും പരികര്‍മ്മികളുടെ സമരത്തെ കുറിച്ചും യുവതികളെ അറിയിച്ചു. തിരിച്ചു പോകുന്ന യുവതികള്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്‍കി. യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടേണ്ടി വരുമെന്നു തന്ത്രി മുന്നറിയിപ്പ് നല്‍കിയതായി ഐ ജി ശ്രീജിത്ത് ഇവരെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇവരെ തിരിച്ചിറക്കിയതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. “സ്വാമിയേ അയ്യപ്പാ” എന്നുള്ള ശരണം വിളികളോടൊപ്പം കൂക്കിവിളികളുമായാണ് ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ തിരിച്ചിറങ്ങുന്ന യുവതികളെ പറഞ്ഞയച്ചത്. കുട്ടികള്‍ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിന്മാറേണ്ടി വന്നത് രഹാന ഫാത്തിമ പറഞ്ഞു.

ഇവര്‍ക്ക് പിന്നാലെ മേരി സ്വീറ്റി എന്ന 46കാരി പമ്പയിലെത്തി. വിദ്യാരംഭദിനത്തില്‍ അയ്യപ്പനെ കാണാന്‍ അഗ്രഹിച്ചാണ് താന്‍ എത്തിയതെന്നും മേരി സ്വീറ്റി എന്ന അവര്‍ പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ഇവര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പോകാതിരിക്കുകയാകും നല്ലത് എന്ന് പൊലീസ് ഉപദേശിച്ചു. എന്നാല്‍ അവര്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷം സുരക്ഷ അനുവദിക്കാമെന്ന് പൊലീസ് ഇവരെ അറിയിച്ചു. ഇവരെ പിന്നീട് പൊലീസ് തിരിച്ചയച്ചു.

വീഡിയോകളും ചിത്രങ്ങളും കാണാം:

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍