UPDATES

വീഡിയോ

‘5 മിനുട്ടിനുള്ളില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട് അവര്‍’; മിഠായിത്തെരുവിലെ കച്ചവടക്കാര്‍ ഹര്‍ത്താല്‍ അനുഭവം വിവരിക്കുന്നു/ വീഡിയോ

കഴിഞ്ഞ വ്യാഴാഴ്ചയിലെ ഹര്‍ത്താല്‍ ദിനത്തില്‍ വന്‍ നാശനഷ്ടമാണ് മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്ക് ഉണ്ടായത്.

ശ്രീഷ്മ

ശ്രീഷ്മ

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത ആക്രമണ പരമ്പരകള്‍ക്ക് ഏറ്റവും അനുഭവിക്കേണ്ടി വന്ന ഇടങ്ങളിലൊന്ന് കോഴിക്കോടിലെ മിഠായിത്തെരുവായിരുന്നു. മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനുള്ള പ്രധാനപാതയിലടക്കം പൊലീസ് സാന്നിധ്യം ഇപ്പോഴുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ഹര്‍ത്താല്‍ ദിനത്തില്‍ അപ്രതീക്ഷിതമായുണ്ടായ അതിക്രമങ്ങളെത്തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിലാണ് തെരുവ്.

വ്യാപാരികളായ ജയ്സലും റാഷിദും പറയുന്നു. ‘കുറച്ചു കടകളേ തുറന്നിരുന്നുള്ളൂ. പക്ഷേ കച്ചവടക്കാരെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു. പോലീസ് സുരക്ഷ കിട്ടുമെന്ന് തലേന്ന് പറഞ്ഞത് വിശ്വസിച്ച് കട തുറക്കാന്‍ എല്ലാവരും എത്തിയിരുന്നു. അപ്പോഴാണ് ഇവരുടെ സംഘം വരുന്നത്. കുറേയധികം ആളുകളുണ്ടായിരുന്നു, പത്തുനൂറു പേരൊക്കെയുണ്ടെന്ന് തോന്നുന്നു. കസ്റ്റമര്‍മാരില്ലെന്നതൊഴിച്ചാല്‍ ഇപ്പോള്‍ ഇവിടെയുള്ള ആളുകളൊക്കെ ആ സമയത്തും ഇങ്ങനെ പരിസരത്തൊക്കെയായി നില്‍ക്കുന്നുണ്ടെന്നോര്‍ക്കണം. രണ്ടാം ഗേറ്റില്‍ നിന്നുള്ള എന്‍ട്രന്‍സ് വഴിയാണ് അവര്‍ കയറി വന്നത്. വരുന്ന വഴിക്കുള്ള കടകളെല്ലാം അടിച്ചു തകര്‍ത്തിട്ടുണ്ട്. എല്ലാം അടച്ചിട്ട കടകളായിരുന്നു. അല്ലാതെ ഈ പറയുന്ന പോലെ തുറന്ന കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ വേണ്ടി അടിച്ചുപൊട്ടിച്ചതൊന്നുമല്ല. ആ എന്‍ട്രന്‍സില്‍ നിന്നും ഇവിടെയെത്തുന്നതിനിടെയുള്ള അഞ്ചു മിനുട്ടിനുള്ളില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടാകും അവര്‍.’

മിഠായിത്തെരുവിലെ വ്യാപാരികൾ പറയുന്നു/ വീഡിയോ

പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാപാരി പറഞ്ഞത്, ‘പൊലീസുകാരൊന്നും ആദ്യ ഘട്ടത്തില്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. കടകള്‍ അടിച്ചുപൊട്ടിച്ചാല്‍ നോക്കി നില്‍ക്കാന്‍ പറ്റുമോ. ഞങ്ങളെല്ലാം കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറങ്ങി തടഞ്ഞു. മൂന്നാലു പേരെ ഞങ്ങള്‍ തന്നെയാണ് പൊലീസിനു പിടിച്ചു കൊടുത്തത്. അതിലൊരാളെ കുറച്ചപ്പുറത്തു കൊണ്ടുപോയി പൊലീസുകാരന്‍ വിട്ടുകളഞ്ഞത് ഞാന്‍ നേരിട്ടു കണ്ടതാണ്. പൊലീസുകാര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ തന്നെ ഒരു പത്തുപതിനഞ്ചു പേരെയെങ്കിലും പിടിച്ചേനെ. സമരക്കാര്‍ക്കൊരു കല്ലെടുത്തെറിഞ്ഞാല്‍ മതി. ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും’,എന്നാണ് രോഷത്തോടെ കച്ചവടക്കാരന്‍ പ്രതികരിച്ചത്.

വിശദ വായനയ്ക്ക് – ‘അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?’ മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

‘അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?’ മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

സംഘപരിവാർ ഹർത്താൽ ഇംപാക്റ്റ്; ദേശീയ പണിമുടക്കിന് കടകൾ അടപ്പിക്കില്ലെന്ന് സിഐടിയു

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍