UPDATES

വീഡിയോ

‘തോമാച്ചന്‍ ഏതായാലും സേലം രാജുവിനെ കൊണ്ടുവരും’; ആക്ഷന്‍ ഹീറോ ബിജുവിലെ ബേബിയുടെ ആനി ചേച്ചി സൂപ്പറാ

മരണവീടിന്റെ പശ്ചാത്തലത്തില്‍ സേലം രാജുവിനെ തപ്പി പോകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെയും, സേലം രാജുവിനെ കാത്തിരിക്കുന്ന ആനി ചേച്ചിയുടെയും കഥയാണ് ഇതില്‍ പറയുന്നത്.

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ബേബി. പ്രധാന കഥാപാത്രമായെത്തുന്ന സേലം രാജു എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.  മരണവീടിന്റെ പശ്ചാത്തലത്തില്‍ സേലം രാജുവിനെ തപ്പി പോകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെയും, സേലം രാജുവിനെ കാത്തിരിക്കുന്ന ആനി ചേച്ചിയുടെയും കഥയാണ് ഇതില്‍ പറയുന്നത്.

സസ്‌പെന്‍സാണ് ജിസ്സോ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഛായാഗ്രഹണം പ്രിയദര്‍ശന്‍. സംഗീതം മാത്യൂസ് പയ്യപ്പിള്ളി. പശ്ചാത്തല സംഗീതം ജിന്‍സണ്‍ വര്‍ഗീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍