UPDATES

വൈറല്‍

ഷാരൂഖ് ഖാനെ സാന്‍ട്രോയില്‍ കയറ്റിയ മമത ബാനര്‍ജി (വീഡിയോ)

വിമാനത്താവളത്തിലേയ്ക്ക് ഷാരൂഖിനെ തന്‍റെ കാറില്‍ താന്‍ തന്നെ കൊണ്ടുചെന്നാക്കും എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തീരുമാനിച്ചു. മമതയുടെ വാഹനമാണെങ്കില്‍ പഴയൊരു സാന്‍ട്രോയും. പിന്നെ ഷാരൂഖിന് രക്ഷയില്ല. കയറുക തന്നെ.

ഹ്യൂണ്ടായ് സാന്‍ട്രോയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ സാന്‍ട്രോ പരസ്യങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ പരസ്യത്തിന് വേണ്ടിയല്ലാതെ സാന്‍ട്രോ പോലൊരു ചെറിയ കാറില്‍ ഷാരൂഖ് കയറിയിട്ട് ഏറെക്കാലമായിട്ടാകും. ഷാരൂഖ് എവിടെ പോകുമ്പോളും ഏതെങ്കിലുമൊരു ആഡംബര കാറുണ്ടാകും. എന്നാല്‍ ഷാരൂഖിന്റെ പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ് ഖാന്‍ ബംഗാള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. ബംഗാള്‍ – ദ സ്വീറ്റസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ എന്നാണ് ഷാരൂഖിന്റെ പരസ്യവാചകം. ഏതായാലും കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത ശേഷം വിമാനത്താവളത്തിലേയ്ക്ക് ഷാരൂഖിനെ എത്തിച്ചത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. മമത ബാനര്‍ജിയുടെ വാഹനം പഴയൊരു സാന്‍ട്രോയും. പിന്നെ ഷാരൂഖിന് രക്ഷയില്ല. കയറുക തന്നെ.

സാധാരണ വിഐപികള്‍ പിന്‍ സീറ്റിലേ ഇരിക്കാറുള്ളൂ. മുന്നില്‍ നിന്ന് നയിച്ച് മാത്രം ശീലമുള്ള മമതയാണെങ്കില്‍ കാറിലും മുന്‍ സീറ്റിലേ ഇരിക്കൂ. ഷാരൂഖ് ഖാന്‍ പിന്നിലുമിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ മമത ഷാരൂഖിന്റെ ലഗേജ് എടുത്തുവയ്ക്കാന്‍ കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഷാരൂഖ് മമതയുടെ കാല്‍ തൊട്ട് വന്ദിച്ച് യാത്ര പറയുന്നു. ഇതിന് പിന്നാലെ ആരോ ഷാരൂഖിനോട് ചോദിക്കുന്നു – എപ്പോഴാണ് അവസാനമായി ഇതുപോലൊരു ചെറിയ കാറില്‍ കയറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍