UPDATES

വീഡിയോ

“ഹം ഹിസ്റ്ററീ സേ ഖേലേംഗേ” ചരിത്രം കൊണ്ടുള്ള ബിജെപിയുടെ ‘ചുറ്റിക്കളി’കളെക്കുറിച്ച് ഒരു പാട്ട്

നോട്ട് നിരോധനം അടക്കം ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന എന്തിനേയും പ്രതിഷേധമില്ലാതെ ഏറ്റുവാങ്ങുന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ രീതിയെന്ന് വരുണ്‍ ഗ്രോവര്‍ പറയുന്നു.

ബിജെപിയുടേയും സംഘപരിവാറിന്റേയും ചരിത്രം വളച്ചൊടിക്കുന്ന അജണ്ടകളെ പരിഹസിച്ചുള്ള ഒരു പാട്ടാണ് ആക്ഷേപഹാസ്യ-സംഗീത സംഘമായ ഏസി തേസി ഡെമോക്രസി ഒരുക്കിയിരിക്കുന്നത്. ഇതേക്കുറിച്ചാണ് scroll.inന്റെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓഷ്യന്‍ പരിപാടിയിലൂടെ അറിയപ്പെടുന്ന രാഹുല്‍ രാമിന്റെ നേതൃത്വത്തില്‍. ജവഹര്‍ലാല്‍ നെഹ്രുവിനെ ഇടിച്ചുതാഴ്ത്തി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഉയര്‍ത്തിക്കാട്ടുന്നത്, ഹാല്‍ദിഘാട്ടി യുദ്ധം സംബന്ധിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ചരിത്രം വളച്ചൊടിക്കല്‍, സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടങ്ങിയവയെല്ലാം പരാമര്‍ശിക്കപ്പെടുന്നു. വരുണ്‍ ഗ്രോവറും സഞ്ജയ് രജൗരയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. നോട്ട് നിരോധനം അടക്കം ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന എന്തിനേയും പ്രതിഷേധമില്ലാതെ ഏറ്റുവാങ്ങുന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ രീതിയെന്ന് വരുണ്‍ ഗ്രോവര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍