UPDATES

വീഡിയോ

സോണിയ ഗാന്ധി മാല്‍ദീവ്‌സ് പ്രസിഡന്റിന്റെ മടിയിലിരുന്നതെപ്പോള്‍? വ്യാജ ചിത്രങ്ങളുമായി സംഘപരിവാര്‍

സോണിയ ഗാന്ധി, മാല്‍ദീവ്‌സ് പ്രസിഡന്റിന്റെ മടിയില്‍ ഇരുന്നു എന്ന് പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത്.

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമുള്ള വ്യാജ വാര്‍ത്താ പ്രചരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ആര്‍എസ്എസ്, ബിജെപി അനുഭാവികളും സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ്. വ്യാജ വാര്‍ത്തകളെ തുറന്നുകാട്ടുക എന്ന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് ഉപയോഗിച്ചുള്ള ഒരു നുണ പ്രചരണമാണ് ആള്‍ട്ട് ന്യൂസ് ഇവിടെ വീഡിയോ ആയി എടുത്തുകാട്ടുന്നത്.

സോണിയ ഗാന്ധി, മാല്‍ദീവ്‌സ് പ്രസിഡന്റിന്റെ മടിയില്‍ ഇരുന്നു എന്ന് പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത്. മാല്‍ദീവ്സ് മുന്‍ പ്രസിഡന്റ്‌ മൌമൂണ്‍ അബ്ദുള്‍ ഗയൂമിന്‍റെ മടിയില്‍ സോണിയ ഗാന്ധി ഇരിക്കുന്നതായാണ് കാണുന്നത് – ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഈ വ്യാജ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം 36,000ത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. എന്താണ് സത്യം എന്ന് നോക്കാം.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍