UPDATES

എഡിറ്റര്‍

സ്പൈസ് ഗേള്‍സ്‌ വീണ്ടുമെത്തുന്നു; ‘വാണ ബീ ‘യിലൂടെ

Avatar

ഇരുപതു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് ബാന്‍ഡായ സ്‌പൈസ് ഗേള്‍സ് വീണ്ടും തരംഗം തീര്‍ക്കുന്നു. യുഎന്‍ നല്‍കുന്ന പിന്തുണയോടെ ‘വാണ ബീ ‘ എന്ന ഏക ഗാനമുള്ള മ്യൂസിക് ആല്‍ബം ഗ്ലോബല്‍ ഗോള്‍സാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം, സമത്വം, ഒരു ജോലി ഒരു വരുമാനം എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുമ്പോട്ടു വയ്ക്കുന്നു.
 
ഇന്ത്യ, ആഫ്രിക്ക, യുകെ, അമേരിക്ക,കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ 1990ലെ വേഷങ്ങളില്‍ അണിനിരക്കുന്നു. ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ലണ്ടണ്‍ ഹിപ് ഹോപ് സുന്ദരി ട്രിയോ മോ സൗത്ത് ആഫ്രിക്കന്‍ റാപ്പ് താരം ജിജി ലമേയ്‌ന് തുടങ്ങിയവരാണ് ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ ഹരമായി മാറിയ 14കാരി ലാര്‍സന്‍ തോമ്‌സണും 13കാരി ടെയ്‌ലര്‍ ഹറ്റാലയും ഒപ്പമുണ്ട്.
 
ലോകത്തുള്ള എല്ലാ സ്ത്രീകളോടും അവര്‍ക്ക് ജീവിതത്തില്‍ എന്താണ് ആവശ്യം എന്നത് ട്വിറ്ററില്‍ പ്രത്യേക ഹാഷ് ടാഗില്‍ ഒരു ചിത്രമായി നല്‍കാനും ആഹ്വാനമുണ്ട്. ഇത് സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കും. 2016 ശക്തിയാര്‍ജ്ജിക്കാനുള്ള വര്‍ഷമാണെന്നും സ്ത്രീകളുടെ യഥാര്‍ഥ ആവശ്യം എന്താണെന്ന് ലോക നേതാക്കളെ അറിയിക്കണമെന്നുമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വിശദമായ വായനക്കും വീഡിയോ കാണാനും ലിങ്ക് സന്ദര്‍ശിക്കുക

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍