UPDATES

വീഡിയോ

ഫെഡററിനെ പ്ലെയേര്‍സ് ലോഞ്ചില്‍ കയറ്റിയില്ല! പിന്നീട് സംഭവിച്ചത് ഇതാണ് (വീഡിയോ)

ഐഡി കാര്‍ഡില്ലാതെ, ഏത് വലിയ താരമാണെങ്കിലും ആണെങ്കിലും ലോഞ്ചിലേയ്ക്ക് കയറ്റിവിടില്ല എന്നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കര്‍ശന നിയമം.

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പ്ലെയേര്‍സ് ലോഞ്ചിലേയ്ക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു. അക്രഡിറ്റേഷന്‍ കാര്‍ഡ് കയ്യിലില്ലാതിരുന്നതാണ് കാരണം. എന്നാല്‍ വളരെയധികം ശാന്തനായാണ് ഫെഡറര്‍ ഇതിനോട് പ്രതികരിച്ചത്. ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള, 20 ഗ്രാന്‍ഡ്സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള, ടെന്നീസ് ലോകത്തെ ഏറ്റവും പരിചിതമുഖമായ ഫെഡറര്‍ ക്ഷമയോടെ കാത്ത് നിന്നു. ക്രൊയേഷന്‍ കോച്ച് ഇവാന്‍ ലുബിചിക്കിന് വേണ്ടി കാത്ത് നിന്നു. ഫെഡററിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് ലുബിചിക്കിന്റെ കയ്യിലായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഐഡി കാര്‍ഡില്ലാതെ, ഏത് വലിയ താരമാണെങ്കിലും ആണെങ്കിലും ലോഞ്ചിലേയ്ക്ക് കയറ്റിവിടില്ല എന്നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കര്‍ശന നിയമം. 1990കളില്‍ മറ്റൊരു ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നതായി ദ ഹഷ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. വിംബിള്‍ഡണിലാണ് ഇത് സംഭവിച്ചത്. എന്നാല്‍ ഫെഡററെ പോലെ ശാന്തനായിരുന്നില്ല ബെക്കര്‍. അദ്ദേഹം വലിയ ബഹളമുണ്ടാക്കി. വെള്ളിയാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മൂന്നാം റൗണ്ടില്‍ തന്റെ കരിയറിലെ നൂറാം മത്സരത്തില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-2, 7-5, 6-2 എന്ന സ്‌കോറിന് ഫെഡറര്‍ പരാജയപ്പെടുത്തി. ആദ്യ സെറ്റ് വെറും 20 മിനുട്ടില്‍ തീര്‍ത്തു. ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ആണ് ഫെഡറര്‍ ലക്ഷ്യം വയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍