UPDATES

വീഡിയോ

‘ഇൻസൈറ്റ്’ ചൊവ്വയില്‍ തൊടുമ്പോൾ; ആദ്യം ആശങ്ക, പിന്നീട് ആഹ്ലാദം നാസയുടെ മിഷൻ കണ്‍ട്രോള്‍ റൂം/ വീഡിയോ

അതിസങ്കീര്‍ണമായ സാഹചര്യങ്ങളെ മറിടന്ന് നാസയുടെ ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി പറന്നിറങ്ങി.

മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗം, 1500 ഡിഗ്രി സെല്‍ഷ്യസ് ചൂട്. അതിസങ്കീര്‍ണമായ സാഹചര്യങ്ങളെ മറിടന്ന് നാസയുടെ ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി പറന്നിറങ്ങി. ആറുമാസം നീണ്ട യാത്രക്കൊടുവില്‍ ചൊവ്വയുടെ അന്തരീക്ഷം താണ്ടിയിറങ്ങുകയെന്ന അതി സങ്കീര്‍ണമായ സാഹസികയാത്ര പിന്നിടുമ്പോള്‍ നാസയുടെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ ആഹ്ലാദങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ സുരക്ഷിതമയി തൊട്ടത്.

ദൗത്യത്തില്‍ രൂപം കൊണ്ട 1500 ഡിഗ്രി സെല്‍ഷ്യസ് ഉപഗ്രഹത്തിന്റെ താപ കവചം പ്രതിരോധിക്കുകയും. പാരച്യൂട്ടുകള്‍ ഉപയോഗിച്ച് വേഗതക്രമീകരിച്ചമായിരുന്നു ഇന്‍സൈറ്റ് നിര്‍ണായക ഘട്ടം പിന്നിട്ടത്. മെയ് അഞ്ചിന് കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വ്യോമസേനാ താവളത്തില്‍ നിന്ന് അറ്റ്ലസ് റോക്കറ്റിലായിരുന്നു ഇന്‍സൈറ്റിന്‍രെ വിക്ഷേപണം.

‘ഇൻസൈറ്റ്’ ചൊവ്വയിൽ വിജയകരമായി പറന്നിറങ്ങി; ഉപരിതല പഠനം പ്രധാന ലക്ഷ്യം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍