UPDATES

വീഡിയോ

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ഓഗസ്റ്റ് 27-ലെ ആ സന്ധ്യയില്‍ എത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് / വീഡിയോ

വളരെ അപൂര്‍വ്വമായി മാത്രമാണ് സുപ്രിംകോടതിയിലെ ന്യായാധിപര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായിട്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് സമാഹരണം ലക്ഷ്യം വച്ചാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഓഗസ്റ്റ് 27-ന് ഒരു കലാസന്ധ്യ സംഘടിപ്പിച്ചത്. അന്നത്തെ കലാപരിപാടികളില്‍ സുപ്രിംകോടതി ജഡ്ജിമാരായ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ്, കെ.എം.ജോസഫ് എന്നിവര്‍ പങ്കുചേര്‍ന്നത്തോടെ ആ കലാസന്ധ്യ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമാണ് സുപ്രിംകോടതിയിലെ ന്യായാധിപര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്.

പരിപാടിയില്‍ ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാനൊപ്പം ജസ്റ്റിസ് കുര്യന്‍ ജോസഫ്, വീ ഷാള്‍ ഓവര്‍കം (നാം അതിജീവിക്കും..) എന്ന ഗാനം ആലപിക്കുകയും അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം ജസ്റ്റിസ് കെ.എം.ജോസഫ് പാടുകയും ചെയ്തു. സുപ്രിം കോടതി ജഡ്ജിയെന്ന ഔദ്യോഗിക പദവിയില്‍ നിന്ന് ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അന്ന് പാടിയ വീ ഷാള്‍ ഓവര്‍കം എന്ന ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വീണ്ടും സജീവമാവുകയാണ്. വീഡിയോ കാണാം..

‘കാവല്‍ നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെങ്കില്‍ മാത്രമേ കാവല്‍ നായ കടിക്കുകയുള്ളൂ’: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ചരിത്രം സൃഷ്ടിച്ച് ജസ്റ്റിസുമാരായ കുര്യൻ ജോസഫും കെ.എം ജോസഫും; സാക്ഷിയായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍