UPDATES

വീഡിയോ

രാഷ്ട്രീയപ്രവര്‍ത്തകനായി സൂര്യ; സെൽവരാഘവൻ ചിത്രം എൻ.ജി.കെ ട്രെയിലർ കാണാം

സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ്, ജഗപതി ബാബു തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്

സൂര്യ നായകനായി എത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ്, ജഗപതി ബാബു തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.

നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സംഭാഷണങ്ങള്‍ കൊണ്ടും നിറഞ്ഞ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഡ്രീം വാരിയേഴ്സ് പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് എന്‍.ജി.കെ നിര്‍മിച്ചിരിക്കുന്നത്‌. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. മെയ് 31 ന് ചിത്രം തിയേറ്ററിൽ എത്തും .

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍