UPDATES

വൈറല്‍

‘ഹാറ്റ്സ് ഓഫ് കണ്ണൂർ’; കണ്ണൂരിനെ കുറിച്ചുള്ള ധാരണകൾ മാറി മറിഞ്ഞ പ്രളയകാലം: ഒരു അധ്യാപികയുടെ വാക്കുകൾ

ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്കിനു കീഴിലുള്ള 21 പേരാണ് എസ് പി എം സ്‌കൂൾ ക്ലീൻ ചെയ്യാൻ എത്തിയത്

കണ്ണൂരിനെ കുറിച്ചുള്ള വളരെ തെറ്റായ ചില ധാരണകൾ രാജ്യത്തു മുഴുവൻ പ്രചാരത്തിലുണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും, ഇടവേളകളിലെ രാഷ്ട്രീയ കൊലപാതകവും ഈ പ്രചാരങ്ങൾക്കു പലപ്പോഴും പിന്തുണയായി. എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള ധാരണകൾ എല്ലാം ഈ പ്രളയകാലത്തു മാറി മറിഞ്ഞെന്നാണ് ഒരു അധ്യാപിക പറയുന്നത്. എസ് പി എം ഹൈ സ്‌കൂളിലെ സൂസൻ എന്ന അധ്യാപികയാണ് തന്റെ സ്‌കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ കണ്ണൂർ സ്വദേശികളായ ഡി വി എഫ് ഐ പ്രവർത്തകരുടെ പ്രവർത്തിയിലും, ഇടപെടലിലും ഉള്ള ആത്മാർത്ഥത ചൂണ്ടിക്കാണിച്ചു രംഗത്ത് വന്നത്

“തലയറുക്കും വെട്ടിക്കെല്ലും, കണ്ണൂരുകാർ തീവ്രവാദികളെന്നാക്കെയായിരുന്നു കേട്ടത്‌.പേടിയായിരുന്നു ഞങ്ങള്‍ക്ക്‌, പക്ഷെ ഇപ്പോൾ ഒന്നും പറയാനില്ല, ഞങ്ങളുടെ ഈ സ്‌കൂൾ പ്രളയത്തിന് ശേഷം ആകെ തകർന്നു പോയി. ഇത് പോലെ പുനർ നിർമിക്കാൻ ആവും എന്ന് കരുതിയതല്ല. അതിനു കണ്ണൂർ നിന്നും വന്ന ഈ സഹോദരന്മാരോട് നന്ദി പറയുന്നു, ഹാറ്റ്സ് ഓഫ് കണ്ണൂർ” സൂസൻ വാചാലയായി.

ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്കിനു കീഴിലുള്ള 21 പേരാണ് എസ് പി എം സ്‌കൂൾ ക്ലീൻ ചെയ്യാൻ എത്തിയത്. ഏറെ നേരത്തെ കഠിന അധ്വാനത്തിനും, ഏകോപനത്തിനും ശേഷമാണ് അവർ സ്‌കൂൾ പുനർ സൃഷ്ടിച്ചെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍