UPDATES

വീഡിയോ

ഇന്ത്യന്‍ ഗ്രാമങ്ങളിലെ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മറച്ചു വയ്ക്കലുകള്‍; ദി ഗാര്‍ഡിയന്‍ ഡോക്യുമെന്ററി

2018 ജൂലൈയില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിനെ കടത്തുവെന്ന് ആരോപിച്ച് ഹരിയാന സ്വദേശി രക്ബര്‍ ഖാനെ ജനക്കൂട്ടം തല്ലിക്കൊന്നതിനെ മുന്‍നിര്‍ത്തിയാണ് ഡോക്യുമെന്ററി.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പശുവിന്റെ പേരില്‍ നടക്കുന്ന വെറുപ്പ് പടര്‍ത്തലിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങളുമായി ഡോക്യുമെന്ററി. The Hour of Lynching – vigilante violence in India എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ദി ഗാര്‍ഡിയന്റെ പിന്തുണയോടെയാണ് പുറത്തെത്തുന്നത്. ലോകമെമ്പാടും പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഡിയന്‍ ഈ ഡോക്യുമെന്ററിയെ പരിചയപ്പെടുത്തുന്നത്. ഷേര്‍ളി എബ്രഹാം, അമിത് മധേശിയ എന്നിവരാണ് 19.11 മിനിറ്റുള്ള ഈ ഡോക്യുമെന്ററിയുടെ സംവിധായകര്‍.

2018 ജൂലൈയില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിനെ കടത്തുവെന്ന് ആരോപിച്ച് ഹരിയാന സ്വദേശി രക്ബര്‍ ഖാനെ ജനക്കൂട്ടം തല്ലിക്കൊന്നതിനെ മുന്‍നിര്‍ത്തിയാണ് ഡോക്യുമെന്ററി. ആല്‍വാറി നിന്ന് രണ്ടു പശുക്കളുമായി ഹരിയാനയിലേക്ക് നടന്നു പോകുന്നതിനിടെ, ജനക്കൂട്ടം രക്ബര്‍ ഖാനേയും സഹായിയേയും ആക്രമിക്കുകയായിരുന്നു. ഗോരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ രക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം ആദ്യം പശുക്കളെ ഗോശാലയില്‍ എത്തിക്കാനാണ് ശ്രമിച്ചത്. സ്ഥലത്തെത്തി രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് രക്ബര്‍ ഖാനെ പോലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നുവെന്നും അന്നു തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ രക്ബര്‍ ഖാനെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അവിടെ വച്ച് വീണ്ടും ആക്രമിച്ചുവെന്നും അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നു പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെങ്കിലും, പശുക്കടത്ത് നടത്തുന്നവര്‍ നേരിടേണ്ടി വരുന്ന സ്വാഭാവിക നീതിയാണ് എന്ന നിലയിലേക്ക് കൊലപാതകത്തെ മാറ്റിത്തീര്‍ക്കുന്നതിന്റെ സംഘടിതമായ ശ്രമങ്ങളെക്കറിച്ചും ഡോക്യുമെന്ററി പ്രതിപാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍