UPDATES

വീഡിയോ

‘ദിസ് ഈസ് നൈജീരിയ’: റാപ് സംഗീത ആല്‍ബം ശ്രദ്ധപിടിച്ചുപറ്റുന്നു (വീഡിയോ)

കൈകാര്യം ചെയ്യുന്ന വിഷയം സംഗീതം, നൃത്തം എന്നിവയിലടക്കം ദിസ് ഈസ് അമേരിക്കയോട് സാമ്യം പുലര്‍ത്തിയാണ് നൈജീരിയ തയ്യാറാക്കിയിരിക്കുന്നത്.

ചൈല്‍ഡിഷ് ഗാംബബിനോയുടെ സംഗീത സംവിധാനത്തില്‍ അമേരിയില്‍ ഹിറ്റ് ചാര്‍ട്ടിലിടം നേടിയ ദിസ് ഈസ് അമേരിക്കയുടെ പ്രചോദനം ഉള്‍ക്കൊണ്ട് നൈജീരിയയില്‍ നിന്നും ഒരു പതിപ്പ്. നൈജീരിന്‍ റാപ്പ് സംഗീതജ്ഞന്‍ ഫാല്‍സാണ്‌ ‘ദിസ് ഈസ് നൈജീരിയ’ എന്ന പേരില്‍ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.കൈകാര്യം ചെയ്യുന്ന വിഷയം സംഗീതം, നൃത്തം എന്നിവയിലടക്കം ‘ദിസ് ഈസ് അമേരിക്ക’യോട് സാമത്യ പുലര്‍ത്തിയാണ് നൈജീരിയ തയ്യാറാക്കിയിരിക്കുന്നത്.

ആധുനിക കാലത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ, പോലിസ് സംവിധാനങ്ങളിലെ അഴിമതി, കുറ്റവാളികളുമായിള്ള ഇവരുടെ അവിശുദ്ധ കൂട്ടുകെട്ട്, തെരുവിലെ അക്രമങ്ങള്‍ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ വിഷയമാണ് റാപ്പ് ആല്‍ബം പറയുന്നത്. നിരവധി സിനിമകള്‍ക്ക് അടക്കം ഇതിനോടകം സംഗീതം നിര്‍വഹിച്ചിട്ടുള്ള ഫാല്‍സ്, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഫെമി ഫെലലാനയുടേയും ഫൂമി ഫലാനയുടേയും മകനായി 1990ലാണ് ജനിച്ചത്. ഫൊലറിന്‍ ഫെലാന എന്നാണ് യഥാര്‍ത്ഥ പേര്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍