UPDATES

വീഡിയോ

തോല്‍പ്പാവക്കൂത്തിനെ പുരാണങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച കലാകാരന്‍ രാമചന്ദ്ര പുലവര്‍ / വീഡിയോ

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിഴല്‍ക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്.

തോല്‍പ്പാവക്കൂത്ത്.. കേരളത്തിന്റെ തനത് കലകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും പാവക്കൂത്തുകളിലെ ഒരു വകഭേദമായ ഈ കലാരൂപത്തിന് ക്ഷേത്രകലകളില്‍ ഒരു സ്ഥാനമുണ്ട്. തോല്‍പ്പാവക്കൂത്തിലെ നിലവിലെ പ്രമുഖനാണ് കെ കെ രാമചന്ദ്ര പുലവര്‍. എട്ടാം വയസില്‍ പിതാവ് കൃഷ്ണന്‍കുട്ടി പുലവരില്‍ നിന്ന് പാവക്കൂത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച രാമചന്ദ്ര പുലവര്‍ ഈ കലാരൂപം അന്യം നിന്ന് പോകാതെ പ്രചാരം നടത്തുന്നതിനും മുന്‍പന്തിയിലുണ്ട്.

കേരളവും തമിഴ് നാട്ടിലെ കുംഭകോണം വരെയുള്ള പ്രദേശങ്ങളില്‍ പ്രചാരം കാണുന്ന ഈ കലാരൂപവുമായി രാമചന്ദ്ര പുലവര്‍ വിദേശ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കേരള സംസ്‌കാരം വളര്‍ത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയില്‍ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് തോല്‍പ്പാവകളെ ഉപയോഗിച്ചുളള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള രാമചന്ദ്ര പുലവരാണ് പുരാണ കഥകളില്‍ നിന്ന് വേറിട്ട് മറ്റ് വിഷയങ്ങള്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പച്ചത്.

മാന്‍തോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ് കൂത്തിന് ഉപയോഗിക്കുന്നത് എന്നതുകൊണ്ടാണ് ഇതിന് തോല്‍പ്പാവക്കൂത്ത് എന്ന പേരു വന്നത്. തോല്‍പ്പാവക്കൂത്ത് എന്നത് ഒരു നിഴല്‍ക്കൂത്താണ്. അതുകൊണ്ട് തന്നെ പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിഴല്‍ക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്.

തോല്‍പ്പാവക്കൂത്തിന്റെ ചരിത്രവും ഐതിഹ്യവും പങ്കുവയ്ക്കുകയാണ് രാമചന്ദ്ര പുലവര്‍ വീഡിയോ കാണാം..

Read: മലയാളത്തില്‍ മഹാത്മാ ഗാന്ധിയുടെ കഥ പറയുന്ന ‘ഗാന്ധികൂത്ത്’/ വീഡിയോ

മലയാളത്തില്‍ മഹാത്മാ ഗാന്ധിയുടെ കഥ പറയുന്ന ‘ഗാന്ധികൂത്ത്’/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍