UPDATES

വീഡിയോ

‘പ്രാന്തങ്കണ്ടലിന്‍ കണ്ടലിൻ കീഴെവച്ചല്ലേ..’; വിനായകന്റെ തൊട്ടപ്പനിലെ ആദ്യഗാനം

അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല എൽ ഗിരീഷ് കുട്ടനാണ്. സുപ്രസിദ്ധ തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് തൊട്ടപ്പന്‍. വിനായകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പനിലെ പ്രാന്തൻ കണ്ടലിൻ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാവുകയാണ്. അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല എൽ ഗിരീഷ് കുട്ടനാണ്. സുപ്രസിദ്ധ തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍