UPDATES

വീഡിയോ

‘ഇന്ന് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം’: മലാല (വീഡിയോ)

പാക്കിസ്ഥാന്‍ മെച്ചപ്പെടണമെങ്കില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണം

“ഇന്ന് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. എനിക്കെന്റെ മണ്ണില്‍ കാലുകുത്താന്‍ സാധിച്ചിരിക്കുന്നു. എന്‍റെ ആളുകൊളോടൊപ്പം ആകാന്‍ സാധിച്ചിരിക്കുന്നു.” കണ്ണുകള്‍ തുടച്ചുകൊണ്ട് മലാല പറഞ്ഞു. “ഞാന്‍ എപ്പോഴും കരയാറില്ല. എനിക്കിപ്പോള്‍ 20 വയസായിരിക്കുന്നു. ഇതിനിടയില്‍ എന്‍റെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ ഞാന്‍ നേരിട്ടു.”

ഉര്‍ദുവിലും പഷ്തോവിലും ഇംഗ്ലീഷിലും മാറിമാറി സസാരിച്ച മലാല പാക്കിസ്ഥാന്‍ മെച്ചപ്പെടണമെങ്കില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണം എന്നു പറഞ്ഞു. മലാല ഫണ്ടില്‍ നിന്നും 6 മില്ല്യണ്‍ ഡോളര്‍ പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചതായി മലാല അറിയിച്ചു.

പാക്കിസ്ഥാന്‍ ദേശീയ ടീവിയിലൂടെ നല്കിയ പ്രഭാഷണത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്. ഇതിനിടെ പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയുണ്ടകളില്‍ നിന്നും തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും പിന്നീട് ലോകത്തിനു മുന്നില്‍ മാതൃകയായി മാറുകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ നിന്നുള്ള മലാല അവിടെവച്ചായിരുന്നു വെടിയേറ്റ് വീണതും.

ഇന്നലെ പുലര്‍ച്ചെ റാവല്‍പിണ്ടിയിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ ഇറങ്ങിയ 20 കാരിയായ മലാലയ്‌ക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. അതീവസുരക്ഷയിലാണ് മലാല പാകിസ്താനില്‍ എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍