ഇപ്പോൾ കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോകുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന നയിക്കുന്നത് ടോവിനോയാണ്.
ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നടന്‍ ടോവിനോ തോമസ്. മലയാള സിനിമ താരങ്ങൾ പ്രളയ ബാധിതർക്കായി പലവിധത്തിലുള്ള സഹായങ്ങളും എത്തിക്കുന്നുണ്ട്. നേരത്തെ പ്രളയ ദുരിത ബാധിതര്‍ക്കായി തന്റെ വീട് നല്‍കി നടന്‍ ടോവിനോ തോമസ് മാതൃകയായിരുന്നു. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടില്‍ അപകടകരമായ തരത്തില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും തൊട്ടടുത്ത സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമെന്നുമാണ് ടോവിനോ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ആണ് അറിയിച്ചത്.
ഇപ്പോൾ കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോകുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന നയിക്കുന്നത് ടോവിനോയാണ്. ക്യാമ്പുകളിലേക്ക് വേണ്ട സഹായങ്ങളെത്തിച്ചും മറ്റും ഒാടി നടക്കുന്ന ടൊവീനൊയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. ക്യാമ്പുകളിലേക്ക് തന്‍റെ വണ്ടിയിൽ ഭക്ഷണ പദാർഥങ്ങളെത്തിച്ചും അവ സ്വയം ചുമന്നും അദ്ദേഹം വളണ്ടിയർമാർക്ക് ഊർജം നൽകി. ഇത് കൂടാതെ വളണ്ടിയർമാർക്ക് പ്രചോദനം നൽകുന്ന അദ്ദേഹത്തിന്‍റെ വിഡിയോയും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. ടൊവീനോയുടെ വാക്കുകൾ കേട്ട് കൈയ്യടിക്കുന്നവരെയും വിഡിയോയിൽ കാണാം.