UPDATES

വീഡിയോ

‘കാളി’യെ സന്തോഷിപ്പിക്കാന്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം വീഴ്ത്തുന്ന ആചാരം/ വീഡിയോ

മുറിവ് പറ്റിയ വ്യക്തി തന്റെ മുറിവില്‍ നിന്ന് രക്തമെടുത്ത് ക്ഷേത്രത്തിലെ കാളി വിഗ്രഹത്തില്‍ തിലകക്കുറിയായി അണിയിക്കുന്നതോടെയാണ് മേളയ്ക്ക് സമാപനമാകും.

കാളി മാതാവിനെ സന്തോഷിപ്പിക്കാന്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം വീഴ്ത്തുന്ന ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹിമാചല്‍പ്രദേശിലെ ഹലോഗില്‍ നാല് നൂറ്റാണ്ടോളം ആചരിച്ചുപോരുന്ന ആഘോഷമാണ് പരസ്പരം കല്ലെറിഞ്ഞ് രക്തം വീഴ്ത്തല്‍. ഷിംലയില്‍ നിന്നും 30 കി.മീ. അകലെയുള്ള ധാമി ഗ്രാമത്തില്‍ ദീപാവലി കഴിഞ്ഞുള്ള ദിവസമാണ് ഇത്‌ ആചരിക്കുന്നത്.

കാളി ദേവിക്ക് വേണ്ടിയുള്ള മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ധാമി രാജ്ഞി സ്വന്തം ജീവന്‍ ബലി കൊടുത്തെന്നും അന്ന് രാജ്ഞി നിര്‍ദ്ദേശിച്ചതാണ് ഇത്തരത്തില്‍ ഒരു ആഘോഷമെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ധാമി രാജകുടുംബാംഗങ്ങളെത്തിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിടുന്നത്.

സമീപത്തുള്ള നാല് ഗ്രാമങ്ങളിലെ ആളുകളാണ് പരസ്പരം കല്ലേറ് നടത്തുന്നത്. മുറിവ് പറ്റി രക്തമൊഴുകുന്നതുവരെ കല്ലേറ് തുടരും. മുറിവ് പറ്റിയ വ്യക്തി തന്റെ മുറിവില്‍ നിന്ന് രക്തമെടുത്ത് ക്ഷേത്രത്തിലെ കാളി വിഗ്രഹത്തില്‍ തിലകക്കുറിയായി അണിയിക്കുന്നതോടെയാണ് മേളയ്ക്ക് സമാപനമാകും.

ആയിരകണക്കിനാളുകളാണ് ആചാരത്തില്‍ പങ്കെടുക്കാുവാന്‍ എല്ലാവര്‍ഷവും എത്തുന്നത്. കല്ലേറ് ആചാരത്തിന്റെ വീഡിയോ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍